രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാൻ ‘വെളുത്തുള്ളി’ | 'Garlic' to boost immunity

News Team

രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിലും വെളുത്തുള്ളിക്ക് വലിയ പങ്കുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ‘അലിസിന്‍’ എന്ന പദാര്‍ത്ഥമാണ് പ്രതിരോധ ശേഷിയെ വര്‍ധിപ്പിക്കാന്‍ നമ്മെ സഹായിക്കുന്നത്.

വെളുത്തുള്ളിയും ഹൃദയാരോഗ്യവും തമ്മിലും ചെറിയ ചില ബന്ധങ്ങളുണ്ട്. മിക്കവര്‍ക്കും ഇതെക്കുറിച്ച് അത്ര അവബോധമില്ലെന്നതാണ് സത്യം.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരും ഉയര്‍ന്ന കൊളസ്ട്രോളുള്ളവരും വെളുത്തുള്ളി കഴിക്കുന്നത് വളരെ നല്ലതാണ്. ഈ രണ്ട് അവസ്ഥകളേയും നിയന്ത്രിച്ചുനിര്‍ത്താന്‍ വെളുത്തുള്ളി ശരീരത്തെ സഹായിക്കുമത്രേ.

പ്രായം കൂടുമ്പോള്‍ ഹൃദയധമനികളിലുണ്ടാകുന്ന മാറ്റങ്ങളുടെ വേഗത കുറയ്ക്കാനും വെളുത്തുള്ളിക്ക് കഴിയുമത്രേ.

Next Story