ചിയ സീഡ്‌സും പാലും മാത്രം മതി, കുഞ്ഞുങ്ങളുടേത് പോലെ മൃദുലമായ ചർമം സ്വന്തമാക്കാം... for clear baby skin

News Team

| കുഞ്ഞുങ്ങളുടെ ചർമം കാണുമ്പോൾ ഇതുപോലുള്ള ചർമം നമുക്കും കിട്ടിയിരുന്നെങ്കിൽ എന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടില്ലേ? കാരണം അത്രയും മൃദുലവും മികച്ചതുമായ ചർമമാണ് അവരുടേത്. എന്നാൽ ആ ആഗ്രഹം ഇനി മനസ്സിലൊതുക്കി വയ്‌ക്കേണ്ട. നമുക്കും അത്തരത്തിലുള്ള ചർമം കിട്ടാൻ ഈ ഒരു മാസ്ക് ഉപയോഗിച്ചാൽ മതി. ആവശ്യമായ ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം. 

| ചിയ സീഡ്‌സ് ചിയ സീഡിലെ ആന്റി ഓക്‌സിഡന്റുകള്‍, വൈറ്റമിന്‍ എ, സി, ഇ എന്നിവ ഫ്രീ റാഡിക്കലുകളെ ന്യൂട്രലൈസ് ചെയ്യാന്‍ സഹായിക്കുന്നു. ഇതിലൂടെ ചര്‍മത്തിനു ദോഷം വരുന്നത് നടയുന്നു. ചിയ സീഡുകളില്‍ ഒന്‍പത് എസന്‍ഷ്യല്‍ അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കൊളാജന്‍ ഉല്‍പാദനത്തിനു സഹായിക്കുന്നു. ഇതിലെ സിങ്ക്, വൈറ്റമിന്‍ സി, വൈറ്റമിന്‍ ഇ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇതെല്ലാം കൊളാജന്‍ ഉല്‍പാദനത്തിനു സഹായിക്കുന്നവയാണ്. ചര്‍മത്തിന്റെ വരണ്ട സ്വഭാവം മാറുന്നതിനും ചര്‍മത്തിനു തിളക്കവും മൃദുത്വവുമെല്ലാം നല്‍കാനും ചിയ സീഡ്‌സ് ഏറെ ഗുണകരമാണ്. . 

| പാൽ മുഖക്കുരു കുറയ്ക്കാനും ചർമത്തിലെ അധിക എണ്ണയും അഴുക്കും നീക്കം ചെയ്ത് ചർമത്തെ വൃത്തിയാക്കാനും മികച്ചതാണ് പാൽ. മുഖക്കുരുവിനു കാരണമാകുന്ന സൂക്ഷ്മാണുക്കളെ ചെറുക്കാൻ പാലിൽ അടങ്ങിയ ലാക്ടിക് ആസിഡ് വളരെ നല്ലതാണ്. നല്ലൊരു എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കാൻ പാലിനു സാധിക്കും. അതുപോലെ ചർമത്തിലെ കറുത്ത പാടുകൾ, നിറ വ്യത്യാസം എന്നിവയൊക്കെ ഇല്ലാതാക്കാനും നല്ല തിളക്കം നൽകാനും പാൽ നല്ലതാണ്. 

| പായ്ക്ക് തയാറാക്കാം ഈ പായ്ക്ക് തയാറാക്കാൻ ആദ്യം വേണ്ടത് ചിയ സീഡ്‌സ് തന്നെയാണ്. കുതിർത്ത ചിയ സീഡസാണ് ഇവിടെ ആവശ്യം. തിളപ്പിക്കാത്ത പാലിൽ രാത്രിയിൽ രണ്ട് ടേബിൾ സ്പൂൺ ചിയ സീഡ്‌സ് കുതിർത്ത് വയ്ക്കുക. ശേഷം രാവിലെ എടുത്ത് വെള്ളം ചേർക്കാതെ നന്നായി അരച്ച് എടുക്കുക. ഇനി മുഖത്ത് തേച്ച് പിടിപ്പിച്ച് 20 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. കുട്ടികളുടേത് പോലുള്ള മൃദുലമായ ചർമം നിങ്ങളെത്തേടിയെത്തും. 

Next Story