ഉയർന്ന രക്തസമ്മർദം നിയന്ത്രിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം

TK News Team

പഴം

പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുള്ള പഴവും ഹൈപ്പർ ടെൻഷൻ നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്നു. സോഡിയത്തിന്റെ പ്രഭാവം നിയന്ത്രിക്കുന്ന പൊട്ടാസ്യം രക്തക്കുഴലുകളുടെ ഭിത്തികളിൽ ഉണ്ടാക്കുന്ന മർദം കുറയ്ക്കുന്നു.

പയർ, പരിപ്പ് വർഗങ്ങൾ

ഫൈബറും മഗ്നീഷ്യവും ധാരാളമടങ്ങിയ പയർ, പരിപ്പ് വർഗങ്ങളും രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കും.

ബെറി പഴങ്ങൾ

ബ്ലൂബെറി, റാസ്പ്ബെറി, ചോക്ക്ബെറി, സ്ട്രോബെറി തുടങ്ങിയ ബെറി പഴങ്ങൾ എല്ലാം രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്നവയാണ്. ഇവയിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ രക്തത്തിലെ നൈട്രിക് ഓക്സൈഡ് തോത് വർധിപ്പിക്കുന്നു. ഇത് രക്തക്കുഴലുകളിൽ തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ സഹായിക്കും.

പിസ്ത

പൊട്ടാസ്യം അടക്കമുള്ള പോഷണങ്ങൾ ധാരാളമുള്ള വിഭവമാണ് പിസ്ത. ഇതും രക്തസമ്മർദത്തെ നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്നതായി പഠനങ്ങൾ വെളിപ്പെടുത്തുന്നു.

ക്യാരറ്റ്

ക്ലോറോജനിക്, പി-കോമറിക്, കഫീയക് ആസിഡ് പോലുള്ള ഫിനോളിക് സംയുക്തങ്ങൾ അടങ്ങിയ ക്യാരറ്റ് രക്തക്കുഴലുകളിലെ മർദം അകറ്റാനും ഇവിടെ നീർക്കെട്ട് ഉണ്ടാകുന്നത് തടയാനും സഹായിക്കും. ഇതിലൂടെ രക്തസമ്മർദം നിയന്ത്രിച്ചു നിർത്താൻ സാധിക്കും. ക്യാരറ്റ് സാലഡ് ആയിട്ടോ സൂപ്പ് ആയിട്ടോ മറ്റു കറികളുടെ ഒപ്പമോ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.