വെറും വയറ്റില്‍ രാവിലെ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ..!! Foods that should not be eaten in the morning on an empty stomach..

News Team

പഴച്ചാറുകള്‍ ഒഴിഞ്ഞ വയറ്റില്‍, ജ്യൂസുകള്‍ കുടിക്കുന്നത് പാന്‍ക്രിയാസില്‍ ഒരു അധിക ഭാരം നല്‍കുന്നു. പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന ഫ്രക്ടോസ് രൂപത്തിലുള്ള പഞ്ചസാര നിങ്ങളുടെ കരളിനെ പ്രതികൂലമായി ബാധിക്കും.

സിട്രസ് പഴങ്ങള്‍ സിട്രസ് പഴങ്ങളായ പേരയ്ക്ക, ഓറഞ്ച് എന്നിവ നിങ്ങളുടെ കുടലില്‍ ആസിഡ് ഉല്‍പാദനം വര്‍ദ്ധിപ്പിക്കുകയും ഗ്യാസ്‌ട്രൈറ്റിസ് ഗ്യാസ്ട്രിക് അള്‍സര്‍എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

കാപ്പി രാവിലെ കുടിക്കുന്ന കാപ്പിയും പണി തരും. ഒഴിഞ്ഞ വയറ്റില്‍ കാപ്പി കുടിച്ചാല്‍ അസിഡിറ്റി ഉണ്ടാകാം. കാരണം, ഇത് ദഹനവ്യവസ്ഥയിലെ ഹൈഡ്രോക്രോറിക് ആസിഡിന്റെ സ്രവത്തെ ഉത്തേജിപ്പിക്കുന്നു, ഇത് ഗ്യാസ്‌ട്രൈറ്റിസിന് കാരണമായേക്കാം.

തൈര് പുളിപ്പിച്ച പാല്‍ ഉല്‍പന്നങ്ങളില്‍ പെടുന്ന തൈര് ഒഴിഞ്ഞ വയറ്റില്‍ കഴിക്കുന്നത് തൈരില്‍ അടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ്, ബാക്ടീരിയകളെ ആമാശയത്തിലെ ഉയര്‍ന്ന അസിഡിറ്റി കാരണം ഫലപ്രദമല്ലാതാക്കുന്നു. മാത്രമല്ല, ഉയര്‍ന്ന അസിഡിറ്റി ഉള്ളതിനാല്‍ ആമാശയം ഹൈഡ്രോക്രോറിക് ആസിഡ് ഉത്പാദിപ്പിക്കുകയും, ഇത് അസിഡിറ്റിയിലേക്ക് നയിക്കുകയും ചെയ്യുന്നു

സലാഡുകള്‍ സലാഡുകള്‍ തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന അസംസ്‌കൃത പച്ചക്കറികള്‍ ഉച്ചഭക്ഷണത്തിന് കഴിക്കാനുള്ള നല്ലൊരു തെരഞ്ഞെടുപ്പാണ്. അസംസ്‌കൃത പച്ചക്കറികളില്‍ നാരുകള്‍ നിറഞ്ഞിരിക്കുന്നു, ഇത് ഒഴിഞ്ഞ വയറ്റില്‍ കഴിക്കുമ്പോള്‍, വയറിന് അധിക ഭാരം നല്‍കുകയും വായുകോപത്തിനും വയറുവേദനയ്ക്കും കാരണമാവുകയും ചെയ്യും

Next Story