മുടി തഴച്ച് വളരാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ | Foods that promote hair growth

News Team

ചെറുപയർ ചെറുപയറിൽ അയണിൻ്റെ അളവ് ധാരാളമായി അടങ്ങിയിരിക്കുന്നു. ഇതു കൂടാതെ പ്രോട്ടീൻ, വിറ്റാമിൻ ബി, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളിക് ആസിഡ്, ഫോസ്ഫറസ്, ഫൈബർ എന്നി അവശ്യ പോഷകങ്ങൾ എല്ലാം ഒത്തു ചേർന്ന ഒരു വിശിഷ്ട വിഭവമാണ് ചെറുപയർ. മുടി വളർച്ചയ്ക്ക് ഏറ്റവും ആത്യാവശ്യമായ ധാതുക്കളാണ് ഇതിലെ അയണും, ഫോളിക് ആസിഡുകളും.

നട്സ് പലതരം നട്സുകളായ വാൾനട്ട്, ബദാം, പൈൻ നട്ട് എന്നിവയിൽ ഉയർന്ന അളവിൽ പ്രോട്ടീനും സിങ്കും അടങ്ങിയിരിക്കുന്നു. ഇവ രണ്ടും തലമുടിയുടെ സംരക്ഷണത്തിൻ്റെ കാര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നവയാണ്. നിങ്ങളുടെ ഡയറ്റിൽ ഇവ ചേർക്കുന്നത് വഴി ആരോഗ്യമുള്ളതും ബലമുള്ളതുമായ തലമുടി ലഭ്യമാകാൻ സാധിക്കുന്നു.

മത്സ്യം ആരോഗ്യകരമായ ശരീരത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ് ഫാറ്റി ആസിഡുകൾ. വിവിധ മത്സ്യങ്ങളിൽ നിന്ന് നമുക്കിത് എളുപ്പത്തിൽ ലഭ്യമാകും. അതുകൊണ്ട് തന്നെ നമ്മുടെ ഭക്ഷണ ക്രമത്തിൽ ഒരു പ്രഥമ സ്ഥാനം അർഹിക്കുന്ന ഒന്നാണ് മീനുകൾ.

ബെറികൾ ഇവയിൽ അടങ്ങിയിരിക്കുന്ന പോഷക ഗുണങ്ങൾ എല്ലാം തന്നെ തലമുടിയുടെ വളർച്ചയ്ക്ക് ഏറ്റവും അത്യാവശ്യമായ ഘടകങ്ങളിൽ ഒന്നാണ്. വിറ്റാമിൻ സി സമ്പുഷ്ടമായി അടങ്ങിയിരിക്കുന്ന ബെറികൾക്ക് മുടികൊഴിച്ചിലിനെ തടഞ്ഞു നിർത്താനുള്ള പ്രത്യേക കഴിവുണ്ട്.

മധുരക്കിഴങ്ങ് മുടി കൊഴിച്ചിൽ തടയാൻ ഏറ്റവുമധികം സഹായിക്കുന്ന മറ്റൊരു ഭക്ഷ്യവസ്തുവാണ് മധുരക്കിഴങ്ങ്. വിറ്റാമിൻ എ സമ്പന്നമായ ബീറ്റാ കരോട്ടിൻ ഇവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയെ ആരോഗ്യപൂർണമായി സംരക്ഷിക്കുന്നതിനൊപ്പം മുടിയുടെ വളർച്ചയെ വർദ്ധിപ്പിക്കാനും സഹായകരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

മുട്ട മുടിയുടെ വളർച്ചയ്ക്ക് സഹായകമായ ബയോട്ടിൻ എന്ന ധാതുഘടകം ധാരാളമായി അടങ്ങിയിരിക്കുന്ന ഒരു ആഹാര വിഭവമാണ് മുട്ട. മുടിയുടെ കനം കുറഞ്ഞു പോകുന്നതും പെട്ടെന്നുണ്ടാകുന്ന മുടിയുടെ കൊഴിഞ്ഞുപോക്കും ഒക്കെ ശരീരത്തിൽ ബയോട്ടിന്റെ കുറവ് മൂലം ഉണ്ടാവുന്ന പ്രധാന പ്രശ്നങ്ങളാണ്.

Next Story