WEB TEAM
വിറ്റാമിന്‍ എ, സി, ഡി, ഇ എന്നിവ കണ്ണിന്റെ ആരോഗ്യത്തിന് അത്യാവശ്യമാണ്. അതിനാല്‍ ഇവ അടങ്ങിയ പഴങ്ങളും പച്ചക്കറികളും നട്സും മത്സ്യവുമൊക്കെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
ബീറ്റ കരോട്ടീനും വിറ്റാമിന്‍ എയും ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ക്യാരറ്റ് കണ്ണുകളുടെ ആരോഗ്യത്തെ സംരക്ഷിക്കും.
മുട്ടയിൽ ല്യൂട്ടീൻ, സിസാന്തിൻ, സിങ്ക് എന്നിവയടങ്ങിയിരിക്കുന്നു. നേത്രാരോഗ്യത്തിന് ഇവ ഏറെ നല്ലതാണ്.
ഓറഞ്ചിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർധിപ്പിക്കുക മാത്രമല്ല കണ്ണിന്‍റെ ആരോഗ്യത്തിനും മികച്ചതാണ്.
ധാരാളം പോഷകഗുണങ്ങൾ മധുരക്കിഴങ്ങ് പേര് പോലെ തന്നെ നല്ല മധുരമുള്ളതുമാണ്. ഇവ കണ്ണിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.
ബദാമിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ഇ പ്രായാധിക്യം മൂലം ഉണ്ടാകുന്ന തിമിരം പോലുള്ള അസുഖങ്ങളെ പ്രതിരോധിക്കുന്നു.