WEB TEAM
കൊളസ്ട്രോൾ ഉള്ളവർ ഫൈബറിന്റെ അംശം കൂടുതലുള്ള ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.
കൊളസ്ട്രോൾ കുറച്ച് ഹൃദ്രോഗത്തിന്റെയും, പ്രമേഹത്തിന്റെയും, ചിലതരം അർബുദങ്ങളുടെയും സാധ്യത ലഘൂകരിക്കാൻ ഹോൾ ഗ്രെയ്നുകൾക്ക് സാധിക്കും.
ശരീരത്തിന് ആവശ്യമായ നല്ല കൊഴുപ്പുകൾ പ്രദാനം ചെയ്യുന്നതിൽ പ്രത്യേക പങ്ക് വഹിക്കുന്ന ഒന്നാണ് സാൽമൺ പോലുള്ള മത്സ്യ വിഭവങ്ങൾ.
ആരോഗ്യകരമായ അൺസാച്ചുറേറ്റഡ് കൊഴുപ്പ് അടങ്ങിയതിനാൽ, കൊളസ്ട്രോളിനെ നിയന്ത്രണ വിധേയമാക്കാനുള്ള കഴിവ് സാൽമൺ മത്സ്യത്തിന് ഉണ്ട്.
പ്രോട്ടീൻ, അൺസാച്ചുറേറ്റഡ് കൊഴുപ്പ്, സോല്യുബിൾ ഫൈബർ എന്നിവയുടെ പ്രധാന ഉറവിടമാണ് നട്സുകളും വിത്തുകളും.
നട്സ് ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നതിനോടൊപ്പം, ദഹന വ്യവസ്ഥ സന്തുലിതമാക്കാനും സഹായിക്കും. വാൾനട്ട്, ബദാം, മത്തങ്ങാ വിത്ത്, ചിയാ വിത്ത് എന്നിവ ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.