പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടവ ഇവ

WEB TEAM

ചെറുപയര്‍

പ്രോട്ടീന്‍, നാരുകള്‍, കാല്‍സ്യം, ഇരുമ്പ്, മഗ്‌നീഷ്യം തുടങ്ങിയ പോഷകങ്ങള്‍ ചെറുപയറില്‍ അടങ്ങിയിട്ടുണ്ട്. പ്രഭാതഭക്ഷണത്തിന് ചെറുപയര്‍ ഉള്‍പ്പെടുത്തുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കും. ചെറുപയര്‍ വേവിച്ചോ അല്ലാതെ സാലഡില്‍ ചേര്‍ത്തോ കഴിക്കാവുന്നതാണ്.

മുട്ട

പ്രോട്ടീനാല്‍ സമ്പുഷ്ടമായതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് മുട്ട. ദിവസവും പ്രാതലിന് പുഴുങ്ങിയ മുട്ട കഴിക്കുക. മുട്ട ഓംലെറ്റായോ അല്ലാതെയോ കഴിക്കാവുന്നതാണ്.

കോട്ടേജ് ചീസ്

ചീസില്‍ പ്രോട്ടീന്‍, കാല്‍സ്യം, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുക മാത്രമല്ല, ശരീരത്തിന് ഊര്‍ജം നല്‍കുകയും ചെയ്യും.

ഓട്‌സ്

പ്രോട്ടീന്‍, നാരുകള്‍, കാല്‍സ്യം, ഇരുമ്പ്, മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങള്‍ ഇതില്‍ ധാരാളമായി കാണപ്പെടുന്നു. ഓട്‌സ് പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കുക മാത്രമല്ല മോശം കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും സഹായകമാണ്.

ഇഡ്ഡലി സാമ്പാര്‍

ഇഡ്ഡ്‌ലി സാമ്പാര്‍ രുചികരം എന്നതിലുപരി ആരോഗ്യകരവുമാണ്. പ്രോട്ടീന്‍, ഫൈബര്‍, കാര്‍ബോഹൈഡ്രേറ്റ്, ധാതുക്കള്‍ എന്നിവയാല്‍ സമ്പന്നമാണ്. ഇഡ്ഡലിയും എളുപ്പം ദഹിക്കാവുന്ന ഒന്നാണ്. സാമ്പാര്‍ കൂടുതല്‍ ആരോഗ്യകരമാക്കാന്‍ ധാരാളം വര്‍ണ്ണാഭമായ പച്ചക്കറികള്‍ ചേര്‍ക്കാവുന്നതാണ്.