കണ്ണുകളുടെ ആരോഗ്യത്തിന് ഇവ ആഹാരത്തിൽ ഉൾപ്പെടുത്തൂ | Food for your Eye Health

News Team

കണ്ണുകളുടെ ആരോഗ്യം ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. നമ്മള്‍ കണ്ണുകള്‍ക്കു വേണ്ടി എന്തെല്ലാം ചെയ്യുന്നു വോ എന്തെല്ലാം കഴിക്കുന്നുവോ അതിനനുസരിച്ചാണ് കണ്ണുകള്‍ നല്ല ആരോഗ്യത്തോടെ ഇരിക്കുന്നതും.

നട്ട്‌സ് കണ്ണുകളുടെ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് നട്ട്‌സ് കഴിക്കുന്നത്. കുട്ടികളായാലും മുതിര്‍ന്നവരായാലും വാള്ടനട്ട്, കാഷ്യു, കപ്പലണ്ടി, ലെന്റില്‍സ് എന്നിവയെല്ലാം ദിവസേന മിതമായ അളവില്‍ ആഹാരത്തില്‍ ചേര്‍ക്കുന്നത് വളരെ നല്ലതാണ്. കാരണം, ഇതില്‍ അടങ്ങിയിരിക്കുന്ന ഒമേഗാ-3 ഫാറഅറി ആസിഡ്‌സും വൈറ്റമിന്‍ ഇയുമെല്ലാം കണ്ടുകളെ പ്രായമാകുമ്പോള്‍ ഉണ്ടാകുന്ന പലതരം ബുദ്ധിമുട്ടുകളില്‍ നിന്നും സംരക്ഷിക്കുന്നുണ്ട്.

മീന്‍ നമ്മളീ ഉണക്കമുന്തിരിയും കപ്പലണ്ടിയുമെല്ലാം കഴിക്കുമ്പോള്‍ കിട്ടുന്ന അതേ ഗുണങ്ങളാണ് മീനിലൂടെയും ശരീരത്തിലേയ്ക്ക് എത്തുന്നത്. നമ്മളുടെ പാവം മത്തി, അയില എന്നിവയെല്ലാം കഴിച്ചാല്‍ നമ്മളുടെ കണ്ണുകളെ നല്ല ക്ലിയര്‍ ആക്കി കൊണ്ടു നടക്കുവാന്‍ സാധിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 കണ്ണുകള്‍ക്ക് വളരെ നല്ലതാണ്.

സിട്രസ് നല്ല പുളിയുള്ള പഴങ്ങളായ ഓറഞ്ച്, മുന്തിരി, പിന്നെ നമ്മളുടെ നാരങ്ങ എന്നിവയെല്ലാം വൈറ്റമിന്‍ സിയാല്‍ റിച്ചായവയാണ്. അതുകൊണ്ടുതന്നെ നമ്മള്‍ക്ക് പ്രായമാകുമ്പോഴുണ്ടാകുന്ന കാഴ്ചമങ്ങല്‍ പോലുള്ള പ്രശ്‌നങ്ങളെ ഒരു പരിധിവരെ തടയുവാന്‍ ഇത്തരം പഴങ്ങളും ഇവയുടെ ജ്യൂസും കഴിക്കുന്നത് നല്ലതാണ്.

ഇലക്കറികള്‍ മുരിങ്ങയില, ചീര, കാബേജ്, മത്തനില എന്നിവയെല്ലാം കറിവെച്ച് കഴിക്കുന്നതോ അതോ, സുപ്പ് ഉണ്ടാക്കി കഴിക്കുന്നതുമെല്ലാം കണ്ണുകള്‍ക്ക് നല്ലതാണ്. ചീരയെല്ലാം നല്ല തേങ്ങയിട്ട് തോരന്‍വെച്ചാല്‍ കഴിക്കാത്തവരായി ആരും ഉണ്ടാകില്ല. നന്നാക്കിയെടുക്കുവാനുള്ള ബുദ്ധിമുട്ട് മാത്രമാണ് ഉള്ളത്.

മുട്ട പ്രോട്ടീനാല്‍ സമ്പന്നമാണ് മുട്ട. ആരോഗ്യം ശ്രദ്ധിക്കുന്നവര്‍ മുട്ടയുടെ വെള്ളമാത്രം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കാണാം. അതേപോലെ രാവിലെ ഡയറ്റില്‍ മുട്ട ചേര്‍ക്കുന്നത് വളരെ നല്ലതാണ്.

വെള്ളം. ശരീരത്തിലെ ഒട്ടുമിക്ക പ്രവര്‍ത്തനങ്ങളും ശരിയായ രീതിയില്‍ നടക്കണമെങ്കില്‍ ഏറ്റവും അത്യാവശ്യം വെള്ളമാണ്. അത് ചര്‍മ്മ രോഗങ്ങള്‍ക്കായാലും മറ്റ് ഏത് ആരോഗ്യപ്രശ്‌നങ്ങള്‍ക്കായാലും വെള്ളം അനിവാര്യം തന്നെ.

Next Story