WEB TEAM
നൈൽ നദി
വടക്കുകിഴക്കൻ ആഫ്രിക്കയിലൂടെ ഒഴുകുന്ന നൈൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ നദിയായി കണക്കാക്കപ്പെടുന്നു, 6,650 കിലോമീറ്ററിലധികം (4,132 മൈൽ) നീളുന്നു ഈ നദി.
ആമസോൺ നദി
തെക്കേ അമേരിക്കയിലൂടെ ഒഴുകുന്ന ആമസോൺ നദി നൈൽ നദി കഴിഞ്ഞാൽ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദിയാണ്. 6,400 കിലോമീറ്ററോളം ( 4,000 മൈൽ) നീളമുണ്ട് ഈ നദിക്ക്
യാങ്‌സി നദി
ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദിയായ യാങ്‌സിയുടെ നീളം ഏകദേശം 6,300 കിലോമീറ്ററോളമാണ് (3,915 മൈൽ). പൂർണ്ണമായും ചൈനയ്ക്കുള്ളിലൂടെയാണ് ഈ നദി ഒഴുകുന്നത് ഒഴുകുന്നു.
മിസിസിപ്പി-മിസോറി നദീതടം
വടക്കേ അമേരിക്കയിയെ 31 സംസ്ഥാനങ്ങളിലൂടെയും കാനഡയുടെ രണ്ടു പ്രവിശ്യകളിലൂടെയുമാണ് ഈ നദി ഒഴുകുന്നത്. മിസിസിപ്പി നദിക്ക് 3,766 കിലോമീറ്റർ (2,340 മൈൽ) നീളമുണ്ട്.
യെനിസെ നദീതടം
വടക്കൻ ഏഷ്യയിലെ മംഗോളിയ റഷ്യ എന്നീ രാജ്യങ്ങളിലൂടെയാണ് ഒഴുകുന്നത്. ഏകദേശം 5,540 കിലോമീറ്റർ (3,442 മൈൽ) നീളമുണ്ട് ഈ നദിക്ക്.