മുട്ടയ്‌ക്കൊപ്പം ഈ ഭക്ഷണങ്ങള്‍ നിങ്ങൾ കഴിക്കാറുണ്ടോ?: എങ്കിൽ ആരോഗ്യപ്രശ്നങ്ങൾ ഉറപ്പ് Do you eat these foods with eggs?

News Team

പഞ്ചസാര  മുട്ടയും പഞ്ചസാരയും ഒരുമിച്ച് കഴിക്കുന്നത് അത്ര ഗുണകരമല്ല. ഇത് ഒരുമിച്ച് ചേരുമ്പോള്‍ പുറത്തുവിടുന്ന ‘അമിനോ ആസിഡ്’ ഒരുപക്ഷേ രക്തം കട്ടയാകാന്‍ ഇടയാക്കാം.

സോയ മില്‍ക്ക്  സോയ മില്‍ക്കിന് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. മുട്ടയ്ക്കും അതുപോലെ തന്നെ. എന്നാലിവ ഒത്തുചേരുന്നത് അത്ര നല്ലതല്ല. ഭക്ഷണത്തില്‍ നിന്ന് പ്രോട്ടീന്‍ വലിച്ചെടുക്കുന്നതില്‍ നിന്ന് ശരീരത്തെ പിന്തിരിപ്പിക്കാന്‍ ഈ കോംബോ ശ്രമിക്കാം.

ചായ ചായയും പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ എല്ലാം മിക്കവരുടെയും ഇഷ്ട കോംബോ ആണ്. എന്നാലിത് മലബന്ധത്തിലേക്ക് നയിക്കാന്‍ സാധ്യതയുണ്ട്.

പനീര്‍  ഒരുപാട് ഗുണങ്ങളുള്ളൊരു വെജിറ്റേറിയന്‍ വിഭവമാണ് പനീര്‍. മീനിന്റെ കാര്യത്തിലേത് പോലെ തന്നെ പനീറും മുട്ടയ്‌ക്കൊപ്പം കഴിക്കുമ്പോള്‍ ചിലരില്‍ അലര്‍ജിയുണ്ടാകാം. 

Next Story