നേരത്തെ സൂചിപ്പിച്ച പോലെ വളരെ ഉയര്‍ന്ന തോതില്‍ കലോറികളും പഞ്ചസാരയും അടങ്ങിയിരിക്കുന്നതിനാല്‍ ഇത്തരം ഭക്ഷണങ്ങള്‍ സ്ഥിരമായി കഴിക്കുന്നത് ശരീരഭാരം ഉയരാന്‍ കാരണമാകും. പ്രത്യേകിച്ച് വണ്ണം കുറയ്ക്കാന്‍ ഡയറ്റ് ചെയ്യുന്നവര്‍ ഹോട്ടല്‍ ഭക്ഷണം പൂര്‍ണ്ണമായി ഒഴിവാക്കി, വീട്ടില്‍ പാകം ചെയ്യുന്ന ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.