ലോകത്ത് ഏറ്റവും കൂടുതൽ സജീവ അഗ്നിപർവ്വതങ്ങൾ ഉള്ള 5 രാജ്യങ്ങൾ

WEB TEAM

അമേരിക്ക

 സജീവ അഗ്നിപർവ്വതങ്ങളുടെ കണക്ക് എടുത്താൽ, ലോകത്ത് ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യമാണ് അമേരിക്ക. 170 സജീവ അഗ്നിപർവ്വതങ്ങളാണ് അമേരിക്കയിലുള്ളത്. 

ഇന്തോനേഷ്യ

ലോകത്തിൽ ഏറ്റവും കൂടുതൽ ചരിത്രപരമായ അഗ്നിപർവ്വത സ്ഫോടനങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള രാജ്യമാണ് ഇന്തോനേഷ്യ. 130 സജീവ അഗ്നിപർവ്വതങ്ങൾ ആണ് ഇവിടെയുള്ളത്. 

റഷ്യ

റഷ്യയുടെ വിദൂര കിഴക്കൻ മേഖല അഗ്നിപർവ്വതങ്ങളുടെ ഒരു കേന്ദ്രമാണ്. റഷ്യയിൽ ഏകദേശം 120 സജീവ അഗ്നിപർവ്വതങ്ങൾ ഉള്ളതായാണ് കണക്കുകൾ. കംചത്ക പെനിൻസുലയാണ് പ്രധാന കേന്ദ്രം.

ജപ്പാൻ

ഭൂചലനങ്ങൾക്കും അഗ്നിപർവ്വത സ്ഫോടനങ്ങൾക്കും പേരുകേട്ട രാജ്യമാണ് ജപ്പാൻ. പസഫിക് റിംഗ് ഓഫ് ഫയറിനോട് ചേർന്നുള്ള ജപ്പാനിൽ, 111 സജീവ അഗ്നിപർവ്വതങ്ങളാണ് ഉള്ളത്.

 ചിലി

തെക്കേ അമേരിക്കയിലെ തന്നെ ഏറ്റവും സജീവമായ അഗ്നിപർവ്വതങ്ങൾ ഉള്ള മേഖലയായ ചിലിയിൽ ഏകദേശം 90 സജീവ അഗ്നിപർവ്വതങ്ങളാണ് ഉള്ളത്.