വില്ലനാണ് ബിപി, നിയന്ത്രിക്കാൻ ഇതാ ചില വഴികൾ .. | CONTROL BLOOD PRESSURE

News Team

ഭക്ഷണത്തില്‍ ഉപ്പ് നന്നായി കുറയ്ക്കണം. അമിത ഉപ്പ് നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. ഭക്ഷണത്തിലെ പരമാവധി ഉപ്പ് പ്രതിദിനം ആറു ഗ്രാമില്‍ താഴെ മതി.

മദ്യം മിതമായി മതി. പൂര്‍ണമായി ഒഴിവാക്കുന്നതാണ് ഉത്തമം. മദ്യപാനം രക്തസമ്മര്‍ദ്ദം കൂട്ടും.

പുകവലി പൂര്‍ണമായും ഉപേക്ഷിക്കണം. പുകവലിക്കാരില്‍ രക്തസമ്മര്‍ദ്ദം ഉയരാന്‍ സാധ്യത വളരെ കൂടുതലാണ്. പുകവലി ഹൃദ്രോഗം, ക്യാന്‍സര്‍ പോലുള്ള അസുഖങ്ങള്‍ക്കു കാരണമാകും.

കൃത്യമായി വ്യായാമം ചെയ്യണം. ദിവസവും 30 മിനിറ്റ് വ്യായാമം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

അമിതഭാരം ഉള്ളവര്‍ ശരീരഭാരം കുറയ്ക്കണം.

സ്ട്രെസ് ആണ് രക്തസമ്മര്‍ദ്ദം ഉയരാനുള്ള മറ്റൊരു കാരണം. യോഗ, ധ്യാനം, പ്രാര്‍ത്ഥന, വിനോദം, ക്രിയാത്മക ചിന്ത തുടങ്ങിയ വഴികളിലൂടെ ടെന്‍ഷന്‍ കുറയ്ക്കണം.

ഭക്ഷണത്തിലും പ്രത്യേക ശ്രദ്ധ വേണം. എണ്ണയില്‍ വറുത്ത ഭക്ഷണം, ഡ്രൈ മീറ്റ്, ബേക്കറി ഭക്ഷണം, അച്ചാര്‍, പപ്പടം തുടങ്ങിയവ ഒഴിവാക്കി പഴങ്ങളും പച്ചരക്കറികളും അടങ്ങിയ ആരോഗ്യകമായ ഭക്ഷണരീതി പിന്തുടരുക. വെള്ളം ധാരാളം കുടിക്കുകയും വേണം.

.

| രാത്രിയില്‍ ചൂടുവെള്ളം കുടിക്കുന്നവർ ശ്രദ്ധിക്കുക.
Next Story