| ഓട്‌സ്
കുട്ടികളുടെ ബുദ്ധിവികാസത്തിന് നല്‍കാവുന്ന മറ്റൊരു ആഹാരമാണ് ഓട്‌സ്. ഓട്‌സ് രാവിലെ നല്‍കരുത്. കാരണം, നമ്മളില്‍ അമിതമായി ക്ഷീണം ഉണ്ടാക്കാന്‍ ഇത് കാരണമാണ്. പകരം, വൈകുന്നേരങ്ങളില്‍ കുട്ടികള്‍ക്ക് ഓട്‌സ് നല്‍കാവുന്നതാണ്. ഓട്‌സില്‍ ധആരാളം ഫൈബര്‍ അതുപോലെ തന്നെ പോഷകങ്ങളും അടങ്ങിയിരിക്കുന്നു. ഇത് തലച്ചോറിന് നല്ലതാണ്.
അതുപോലെ വിറ്റമിന്‍ ബി, അയേണ്‍, ആന്റിഓക്‌സിഡന്റ്‌സ് എന്നിവയെല്ലാം ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്. ഇത് സത്യത്തില്‍ ബുദ്ധിവികാസത്തിന് സഹായിക്കുന്നു. അതിനാല്‍ കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ സ്മൂത്തി തയ്യാറാക്കിയും അല്ലെങ്കില്‍ ഉപ്പുമാവ്, പുട്ട് എന്നിവയില്‍ ഏതെങ്കിലും ഒന്ന് തയ്യാറാക്കി കൊടുക്കാവുന്നതാണ്.