പരിശോധനകൾ നിർബന്ധം
പ്രമേഹം, ഉയർന്ന രക്തസമ്മർദം, മാനസിക രോഗങ്ങൾ, മഞ്ഞപ്പിത്തം, മലമ്പനി, സമീപകാലത്ത് ശസ്ത്രക്രിയയ്ക്ക് വിധേയരായവർ, തുടങ്ങിയവരൊന്നും രക്തം ദാനം ചെയ്യാൻ പാടില്ല. ഇത്തരം അസുഖങ്ങളുടെ പരിശോധനയ്ക്കു ശേഷം മാത്രമേ ഒരു വ്യക്തിയിൽനിന്ന് രക്തമെടുക്കാറുള്ളൂ. സ്ത്രീകളിൽനിന്ന് ഗർഭകാലത്തും മുലയൂട്ടുന്ന സമയത്തും ആർത്തവകാലത്തും രക്തം സ്വീകരിക്കില്ല.