പല്ലുകൾക്കും ആരോഗ്യം വേണം; ഇവയൊക്കെ ഇനി ഭക്ഷണത്തിൽ ഉൾപ്പെടുത്താം |Best Diet Plan
News Desk
ധാരാളം നാരുകൾ ഉൾപ്പെട്ട ഒരു പച്ചക്കറിയാണ് കാരറ്റ്. കാരറ്റ് വേവിക്കാതെ തന്നെ പച്ചക്ക് ചവച്ചരച്ച് കഴിക്കുമ്പോൾ വായിൽ ഉമിനീരിന്റെ അളവ് വർധിക്കുന്നു. കൂടാതെ വൈറ്റമിൻ A യും ധാരാളമായി കാരറ്റിൽ അടങ്ങിയിട്ടുണ്ട്.
ആപ്പിൾ മധുരമുള്ള ഒരു പഴം ആണെങ്കിലും ഇതിൽ ജലാംശവും നാരുകളും ധാരാളം ഉണ്ട്. ആപ്പിൾ കഴിക്കുമ്പോൾ വായിൽ ഉമിനീര് ഉണ്ടാവുകയും ഇത് ബാക്ടീരിയയെയും ഭക്ഷണപദാര്‍ഥങ്ങളെയും പുറന്തള്ളുകയും ചെയ്യും. ആപ്പിളിലെ നാരുകൾ മോണകളുടെ ആരോഗ്യത്തിനു ഗുണം ചെയ്യുന്നവയാണ്.
ചീര പോലുള്ള ഇലക്കറികൾ പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഇലക്കറികളിൽ വിറ്റമിനുകളും ധാതുക്കളും കാത്സ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പല്ലിന്റെ ഇനാമലിനെ നിർമിക്കാൻ സഹായിക്കുന്നു.
ചീസ് ചവയ്ക്കുമ്പോൾ വായിൽ ഉമിനീർ ഉൽപ്പാദിപ്പിക്കപ്പെടുന്നു. മാത്രമല്ല അതിൽ പ്രോട്ടീൻ, കാത്സ്യം, മറ്റ് പോഷകങ്ങൾ എന്നിവയുണ്ട്. ഇത് പല്ലിന്റെ ഇനാമലിന് ആരോഗ്യമേകും.
ചീസ് പോലെ യോഗർട്ടിലും കാത്സ്യവും പ്രോട്ടീനും ധാരാളമുണ്ട്. ഇത് പല്ലുകളെ ശക്തവും ആരോഗ്യമുള്ളതുമാക്കുന്നു. യോഗർട്ട് പോലുള്ള പ്രോബയോട്ടിക്സിൽ നല്ല ബാക്ടീരിയകൾ ഉണ്ട് ഇത് ദന്തക്ഷയത്തിനു കാരണമാകുന്ന ചീത്ത ബാക്ടീരിയകളെ പുറന്തള്ളുന്നു.