ദിവസവും ഒരു നുള്ള് മഞ്ഞൾ കഴിക്കൂ: ഗുണങ്ങൾ നിരവധി | Benifits of Turmeric

News Desk

പ്രോസ്റ്റേറ്റ് ക്യാൻസറിനെ പ്രതിരോധിക്കാന്‍ മഞ്ഞളിനു പ്രത്യേക കഴിവുണ്ടെന്നു ശാസ്ത്രം പറയുന്നു. രക്തത്തില്‍ കണ്ടുവരുന്ന ട്യൂമര്‍ കോശങ്ങളായ ടി-സെല്‍, ലുക്കീമിയ എന്നിവയെ പ്രതിരോധിക്കാന്‍ മഞ്ഞളിന് കഴിവുണ്ടെന്ന് നിരവധി ഗവേഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്.

ഇന്‍സുലിന്‍റെയും ഗ്ലുക്കോസിന്‍റെയും അളവ‌ു നിയന്ത്രിക്കാന്‍ മഞ്ഞള്‍ ഒരു പരിധി വരെ സഹായിക്കും. ടൈപ്പ് 2 ഡയബറ്റിസ് തടയാനും മഞ്ഞളിനു കഴിവുണ്ട്.

ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാൻ ഏറ്റവും നല്ലതാണ് മഞ്ഞൾ. കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നതിലൂടെ മഞ്ഞള്‍ ഹൃദയത്തിന്‍റെ ആരോഗ്യവും ഉറപ്പു വരുത്തുന്നു.

പ്രകൃതിദത്തമായ ആന്റിസെപ്ടിക് ആണ് മഞ്ഞള്‍. ഒപ്പം ബാക്ടീരിയയെ ചെറുക്കാന്‍ കഴിവുള്ളതുകൊണ്ട് മുറിവ് ഉണങ്ങാന്‍ ഏറെ ഫലപ്രദവുമാണ്. ചര്‍മസൗന്ദര്യത്തിനും ഉത്തമമായ മഞ്ഞള്‍ നിറം വയ്ക്കാന്‍ മാത്രമല്ല സോറിയാസിസ് ഉള്‍പ്പെടെയുള്ള ചര്‍മരോഗങ്ങള്‍ക്കും മരുന്നായി ഉപയോഗിക്കുന്നു.

രക്തം ശുചീകരിക്കാനുള്ള കരളിന്‍റെ കാര്യക്ഷമത കൂട്ടാന്‍ മഞ്ഞളിനു കഴിവുണ്ട്. അതുപോലെ രക്തചംക്രമണം കൂട്ടാനും മഞ്ഞള്‍ സഹായിക്കുന്നു. ശരീരത്തില്‍ നിന്നു വിഷാംശങ്ങള്‍ പുറന്തള്ളാന്‍ കരളിനെ മഞ്ഞള്‍ ഇത്തരത്തില്‍ സഹായിക്കുന്നു.

കിഡ്നി ശുദ്ധീകരിക്കാൻ കരിക്കിൻ വെള്ളം

| ..................................................
Next Story