യോഗയുടെ ഗുണങ്ങൾ | Benefits of yoga

News Team

മനസ്സുകൊണ്ടും ശരീരം കൊണ്ടും സജീവമായിരിക്കാൻ സഹായിക്കുന്ന യോഗാശീലങ്ങൾ ഒരാളുടെ ജീവിതത്തിലെ എല്ലാവിധ പ്രശ്നങ്ങളെയും കുറയ്ക്കാൻ ഒരു പരിധിവരെ സഹായകമാകുമെന്ന് സമീപകാല ഗവേഷണങ്ങൾ ചൂണ്ടികാണിക്കുന്നു.

എന്തുകൊണ്ട് യോഗ? പ്രതിരോധശേഷി വർദ്ധിപ്പിക്കേണ്ടതും ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് തിരികേ ചുവട് വെക്കേണ്ടതും ഇന്ന് ഏറ്റവും ആവശ്യകമായ കാര്യമാണ്. ഒരാൾ സ്വയം ഫിറ്റായിരിക്കുക എന്നതിനർത്ഥം രോഗങ്ങളെ പ്രതിരോധിക്കാനുള്ള ആരോഗ്യശേഷിയും ജീവിതശൈലിയും ഉണ്ടാക്കിയെടുക്കുക എന്നാണ്. ആരോഗ്യകരമായ മനസ്സിന്റെയും ശരീരത്തിന്റെയും സംയോജനമാണ് യഥാർത്ഥ ഫിറ്റ്നസ്. ഇത് നേടിയെടുക്കാൻ ഒരാളെ സഹായിക്കുന്ന മികച്ച മാർഗ്ഗങ്ങളിൽ ഒന്നാണ് യോഗ.

ഉയർന്ന പേശീബലം രോ തവണയും ഒരാൾ യോഗ ചെയ്യുമ്പോഴും ഇത് ശരീരത്തിലെ ഇതിലെ പേശികളിൽ ഉയർന്ന രീതിയിൽ സ്വാധീനം ചെലുത്തുന്നുണ്ട്. സന്ധി വേദന, പേശിവേദന, തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവരാണെങ്കിൽ യോഗ ചെയ്യുന്നത് വഴി ഇതിൻ്റെ ലക്ഷണങ്ങൾ ക്രമേണ കുറയുന്നത് നിങ്ങൾ തിരിച്ചറിയും. സന്ധിവാതം, നടുവേദന തുടങ്ങിയ രോഗാവസ്ഥകളെ ചെറുത്തു നിർത്താൻ ശക്തമായ പേശിബലം ആവശ്യമാണ്.

ശ്വാസോച്ഛ്വാസം മികച്ചതാക്കാൻ യോഗാസനങ്ങൾ നിങ്ങളുടെ ശ്വസനാരോഗ്യത്തെ ഏറ്റവും മികച്ച രീതിയിൽ സ്വാധിനിക്കുന്നതാണ്. പ്രാണായാമം, അനുലോം വിലോം തുടങ്ങിയ യോഗ വ്യായാമങ്ങൾ പരിശീലിച്ചുകൊണ്ട് നിങ്ങളുടെ ശ്വാസോച്ഛ്വാസ രീതികളുമായി കൂടുതൽ ബോധപൂർവമായ രീതിയിൽ ഇടപഴകാനാകും. ഈ ശ്വസന വ്യായാമങ്ങളിൽ ഒരാൾ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ശാരീരിക സമ്മർദ്ദത്തെ ഫലപ്രദമായും കൂടുതൽ ബോധപൂർവമായും കൈകാര്യം ചെയ്യാൻ കഴിയുന്നു.

നല്ല ഉറക്കം നേടിയെടുക്കാൻ ദിവസവും കൃത്യമായ ഉറക്കവും വിശ്രമവും ശരീരത്തിന് ലഭിച്ചെങ്കിൽ മാത്രമേ ശരീരത്തെ എപ്പോഴും ആരോഗ്യമുള്ളതാക്കി നിലനിർത്താനാവുകയുള്ളൂ. ഇന്നത്തെ കാലത്ത് ഉറങ്ങാനായി വളരെയധികം ബുദ്ധിമുട്ടുകൾ നേരിടുന്നവരാണ് കൂടുതൽ ആളുകളും. ഉറങ്ങാനായി ഉറക്ക ഗുളികകളെ ആശ്രയിക്കുന്നവരും കുറവല്ല. എന്നാൽ നല്ല യോഗ ശീലം നിങ്ങളുടെ ജീവിതത്തിൻ്റെ ഭാഗമാക്കുന്നത് വഴി ഇത്തരം പ്രശ്നങ്ങളെ നേരിടാനാവും.

Next Story