റോസ് വാട്ടർ പുരട്ടി മുഖം മിനുക്കാം | Benefits of rosewater

News Team

റോസ് വാട്ടറിൻ്റെ ഗുണങ്ങൾ റോസ് വാട്ടറിൻ്റെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളാണ് ഏറ്റവും വലിയ സവിശേഷത. ഇത് ചർമ്മത്തിലെ അസ്വസ്ഥതകൾ കുറയ്ക്കാനും സൂര്യതാപം മൂലമുണ്ടാകുന്ന അസ്വസ്ഥതകൾ കുറയ്ക്കാനും ഇത് ഗുണകരമാണ്. പതിവായി റോസ് വാട്ടർ മുഖത്ത് പുരട്ടുന്നത് ചർമ്മത്തിന്റെ തിളക്കം വീണ്ടെടുക്കാനും സഹായിക്കുന്ന ഒന്നാണ്.

ചർമ്മത്തിലെ പാടുകൾ കുറയ്ക്കാൻ ചർമ്മത്തിലെ പ്രകോപനങ്ങളും വീക്കവും മൂലം ഉണ്ടാകുന്ന ചുവന്ന പാടുകൾ കുറയ്ക്കുന്നതിനും റോസ് വാട്ടർ സഹായിക്കും. കാരണം ഇതിന്റെ ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങൾ തന്നെ! റോസ് വാട്ടറിൽ അടങ്ങിയിരിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ചർമ്മത്തിലെ ചുവന്ന പാടുകൾക്ക് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കാൻ സഹായിക്കും. ഏതെങ്കിലും ഉത്പന്നങ്ങൾ ചർമ്മത്തിൽ അലർജി ഉണ്ടാക്കുന്നുണ്ടെങ്കിൽ, റോസ് വാട്ടർ പുരട്ടുന്നത് ഇത്തരം അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായിക്കും.

മുഖക്കുരു അകറ്റാൻ റോസ് വാട്ടർ ആന്റിസെപ്റ്റിക്, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരു പോലുള്ള പ്രശ്നങ്ങൾ വേഗത്തിൽ അകറ്റാൻ റോസ് വെറ്ററിന് കഴിയും. കൂടാതെ ബാക്ടീരിയകളെ നശിപ്പിക്കുന്നതിലൂടെയും അണുബാധകൾ ഉണ്ടാകുന്നത് തടയുന്നതിലൂടെയും മുറിവുകൾ വൃത്തിയാക്കാനും സുഖപ്പെടുത്താനും ഇത് സഹായിക്കും. മുഖക്കുരുവിന്റെ പാടുകൾ വേഗത്തിൽ സുഖപ്പെടുത്താനും സൂര്യതാപം ശമിപ്പിക്കാനും ഇതിന്റെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും മോയ്‌സ്ചറൈസിംഗ് ഗുണങ്ങളും സഹായിക്കും.

ചർമ്മത്തിൻ്റെ യുവത്വത്തിന് യുവത്വം നിലനിർത്താനും വാർദ്ധക്യം മൂലമുണ്ടാകുന്ന വരകളും ചുളിവുകളും ഒരു പരിധി വരെ തടയാനും റോസ് വാട്ടർ പതിവായി ഉപയോഗിക്കുന്നത് ഒരു മികച്ച പരിഹാര മാർഗ്ഗമാണ്. ഇതിന്റെ മോയ്‌സ്ചറൈസിംഗ് ഗുണങ്ങൾക്ക് ചുളിവുകളുടെ രൂപത്തെ കുറയ്ക്കാനും ചുളിവുകൾ അകറ്റാനുമുള്ള കഴിവുണ്ട്. റോസ് വാട്ടറിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ കാരണം, പലപ്പോഴും വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളിലേക്ക് നയിക്കുന്ന ചർമ്മ കോശങ്ങളുടെ കേടുപാടുകൾ തടയാൻ കഴിയും. ഇതിന്റെ മുറിവ് ഉണക്കുന്നതും വടുക്കൾ മായ്ക്കാനുമുള്ള കഴിവുകൾ പ്രായത്തിന്റെ പാടുകൾ അകറ്റി നിങ്ങളുടെ മുഖം കൂടുതൽ യുവത്വമായി കാണാനും സഹായിക്കുന്നു.

Next Story