ദാഹശമനി മാത്രമല്ല കഞ്ഞിവെള്ളം; സൗന്ദര്യം വര്‍ധിപ്പിക്കാനും ഉത്തമം|BENEFITS OF RICE WATER
News Team
സൗന്ദര്യം വർധിപ്പിക്കാൻ
ദാഹശമനിയായും പല മരുന്നുകള്‍ക്കും കൂട്ടായും കഞ്ഞിവെള്ളം ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇതിന്റെ ഉപയോഗം സൗന്ദര്യം വര്‍ധിപ്പിക്കുമെന്ന് എത്ര പേര്‍ക്കറിയാം.
മുടി വളര്‍ച്ചയ്ക്ക്
മുടി വളര്‍ച്ചയ്ക്ക് ഏറെ സഹായകമാകുന്ന ഒന്നാണ് കഞ്ഞിവെള്ളം. മുടിയില്‍ കണ്ടീഷണര്‍ പോലെ ഉപയോഗിക്കാന്‍ കഴിയുന്ന കഞ്ഞിവെള്ളം തലയോട്ടിയില്‍ തേച്ച് മസാജ് ചെയ്ത് 15 മിനിറ്റിന് ശേഷം കഴുകിക്കളയാം.
തിളക്കവും വര്‍ധിക്കും
മുടിയുടെ ആരോഗ്യം വര്‍ധിക്കുന്നതോടൊപ്പം തിളക്കവും വര്‍ധിക്കും. ആഴ്ചയില്‍ രണ്ട് തവണ ഇത് ആവര്‍ത്തിക്കാം. അരി പാകം ചെയ്ത ശേഷം ലഭിക്കുന്ന കഞ്ഞിവെള്ളം ചൂടാറിയ ശേഷം ഇതിലേക്ക് കുറച്ച് വെളിച്ചെണ്ണ കൂടി ചേര്‍ത്താണ് ഉപയോഗിക്കാം.
മുഖത്തെ പാടുകള്‍ മാറ്റാൻ
ദിവസേന കഞ്ഞിവെള്ളം ഉപയോഗിച്ചാല്‍ മുഖത്തെ പാടുകള്‍ മാറി ചര്‍മ്മം മൃദുവാകും. കോട്ടണ്‍ തുണിയില്‍ മുക്കി മുഖത്തും കഴുത്തിലും പുരട്ടുകയാണ് ചെയ്യേണ്ടത്.