ഉണക്കമുന്തിരിയുടെ അത്ഭുത ഗുണങ്ങള്‍ | Benefits of raisins

News Team

ഉണക്കമുന്തിരി പല ഭക്ഷണസാധനങ്ങളിലും രുചിയും ഭംഗിയും കൂടുവാന്‍ ഉപയോഗിക്കുന്നതാണെന്നാണ് നമുക്കറിയുക. കറുത്ത നിറത്തിലും ഇളം മഞ്ഞ നിറത്തിലും ഇത് ലഭിയ്ക്കുകയും ചെയ്യും.

ചെറിയ കുട്ടികള്‍ക്കും മറ്റും രക്തമുണ്ടാകാന്‍ പറ്റിയ മാര്‍ഗമാണ് ഉണക്കമുന്തിരി വെള്ളത്തിലിട്ട് പിഴിഞ്ഞ് ആ വെള്ളം കൊടുക്കുന്നത്. ഇതല്ലാതെ പല ആരോഗ്യഗുണങ്ങളും ഉണക്കമുന്തിരിയ്ക്കുണ്ടുതാനും.

ഇതില്‍ വൈറ്റമിന്‍ ബി കോംപ്ലക്‌സ്, കോപ്പര്‍ തുടങ്ങി ധാരാളം ഘടകങ്ങളുണ്ട്. രക്താണുക്കളുടേയും ശ്വേതാണുക്കളുടേയും എണ്ണം വര്‍ദ്ധിപ്പിക്കാനും ഇത് വളരെ നല്ലതാണ്. ഉണക്കമുന്തിരിയുടെ ഗുണങ്ങളെക്കുറിച്ച് അറിയേണ്ടേ,

ആരോഗ്യകരമായി ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നല്ലൊരു വഴി കൂടിയാണിത്. പ്രത്യേകിച്ച് ബോഡിബില്‍ഡിംഗിനു ശ്രമിയ്ക്കുന്നവര്‍ക്ക്.

മലബന്ധം ഒഴിവാക്കുന്നതിനുള്ള നല്ലൊരു പരിഹാരമാണ് ഉണക്കമുന്തിരി. ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധവും വയറ്റിനുണ്ടാകുന്ന അസ്വസ്ഥകളും മാറ്റുന്നു.

അയേണ്‍, വൈറ്റമിന്‍ ബി കോംപ്ലക്‌സ്, ധാതുക്കള്‍ എന്നിവ ധാരാളം ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് അനീമിയയുള്ളവര്‍ക്കു പറ്റിയ ഒരു ഭക്ഷ്യവസ്തു തന്നെയാണ്.

ഉണക്കമുന്തിരിയില്‍ പോളിഫിനോളിക് ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വയറ്റില്‍ ട്യൂമര്‍ കോശങ്ങള്‍ വളരുന്നതു തടയും. കുടലിനെ ബാധിയ്ക്കുന്ന ക്യാന്‍സര്‍ തടയാനുള്ള നല്ലൊരു വഴിയാണിത്.

ശരീരത്തിന് ഊര്‍ജം ലഭ്യമാക്കാനുള്ള നല്ലൊരു മാര്‍ഗമാണ് ഉണക്കമുന്തിരി കഴിയ്ക്കുന്നത്. ഇതിലെ ഗ്ലൂക്കോസ്, ഫ്രക്ടോസ് എന്നിവ ഊര്‍ജമായി രൂപാന്തരപ്പെടുന്നു.

ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ഉണക്കമുന്തിരി നല്ലതു തന്നെ. ഇത് തലച്ചോറിൻ്റെ  പ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കുന്നതിനു സഹായിക്കും.

NEXT Stories

Next Story