മത്തങ്ങ കുരുവിൻ്റെ ഗുണങ്ങൾ അറിയാമോ ? benefits of pumpkin seeds
News Team
ക്യാന്‍സര്‍ തുടങ്ങി ഹൃദ്രോഗത്തിന് വരെ പരിഹാരം കാണാന്‍ ഈ കൊച്ചു കുരുവിന് സാധിക്കുമെന്നതാണ് സത്യം. ധാരാളം ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമായതിനാല്‍ മത്തന്‍ കുരു ഹൃദയാരോഗ്യത്തിനും ഉത്തമം ആണ്.
ഇതിന് പുറമെ മഗ്നീഷ്യം, സിങ്ക്, ഫാറ്റി ആസിഡുകള്‍ എന്നിവയും ഹൃദയാരോഗ്യത്തിന് ഉത്തമം തന്നെയാണ്. ഇവയും മത്തന്‍ കുരുവിലടങ്ങിയിരിക്കുന്നു.
ആന്റി ഓക്‌സിഡന്റുകള്‍ നിറഞ്ഞതും ഫോസ്ഫറസ്, മഗ്‌നീഷ്യം എന്നിവയുടെ സമ്പന്നമായ ഉറവിടം ഉള്ളതിനാല്‍ മത്തങ്ങ വിത്തുകള്‍ നമ്മുടെ ഹൃദയാരോഗ്യത്തിനും ഹൃദയാഘാത സാധ്യത കുറയ്ക്കുന്നതിനും നല്ലതാണ്.
ട്രിപ്‌റ്റോഫാന്റെ സ്വാഭാവിക ഉറവിടമായതിനാല്‍ മത്തങ്ങ വിത്തുകള്‍ ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്നു. സ്തന, പ്രോസ്റ്റേറ്റ് കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ മത്തങ്ങ വിത്തുകള്‍ക്ക് കാന്‍സര്‍ വിരുദ്ധ ഗുണങ്ങളുണ്ടെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.