WEB TEAM
ചര്‍മ്മത്തിന്റെ ആരോഗ്യം
മാതള നാരങ്ങയിലെ വിറ്റാമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളും ചര്‍മ്മത്തെ കൂടുതല്‍ ആരോഗ്യകരമാക്കും. അകാല വാര്‍ദ്ധക്യം മൂലം ശരീരത്തിലുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും ഇത് സഹായിക്കും.
രോഗാവസ്ഥകളെ പ്രതിരോധിക്കാന്‍
മാതള നാരങ്ങ ശരീരത്തിലെ വീക്കം കുറയ്ക്കുന്നു. ഇത് ഹൃദ്രോഗങ്ങള്‍, പ്രമേഹം, പോലുള്ള ഗുരുതരമായ അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കും.
വ്യായാമത്തിന് ശേഷം
വ്യായാമത്തിന് ശേഷം ഉണ്ടാവുന്ന ക്ഷീണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് മാതള നാരങ്ങ ജ്യൂസ് കുടിക്കാവുന്നതാണ്. ഇത് ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു.
തലച്ചോറിന്റെ ആരോഗ്യം
തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ് മാതള നാരങ്ങ. അല്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് പോലുള്ള അവസ്ഥകളില്‍ നിന്ന് പ്രതിരോധിക്കാൻ സഹായിക്കുന്നു.
വൃക്കയിലെ കല്ലിന് പരിഹാരം
വൃക്കയിലെ കല്ലിനെ പരിഹരിക്കുന്നതിനും മികച്ചതാണ് മാതള നാരങ്ങ ജ്യൂസ്. മാതള നാരങ്ങജ്യൂസ് വൃക്കയിലെ കല്ലുകള്‍ തടയുവാൻ സഹായിക്കുന്നു.