ധാതുക്കൾ മുതൽ കാൻസർ പ്രതിരോധം വരെ: മില്ലെറ്റുകൾ കഴിച്ചാൽ നേട്ടങ്ങളേറെ...| Benefits of Millets

News Team

ധാതുക്കളുടെ കലവറ:  ചെറുധാന്യങ്ങൾ ധാതുസമ്പന്നമായതിനാൽ അവ കഴിക്കുന്നത് കാത്സ്യം (Ca), മഗ്നീഷ്യം (Mg), ഇരുമ്പ് (Fe), സിങ്ക് (Zn) മുതലായ സൂക്ഷ്മ പോഷകങ്ങളുടെ കുറവ് പരിഹരിക്കാൻ സഹായിക്കുന്നു. കാത്സ്യത്തിന്റെ സമൃദ്ധമായ സ്രോതസ്സാണ് ചെറുധാന്യങ്ങൾ.

ആന്റി ഡയബറ്റിക്:  ചെറു ധാന്യങ്ങളുടെ പതിവായുള്ള ഉപഭോഗം ടൈപ്പ് II പ്രമേഹത്തെ ചെറുക്കുമെന്ന് പഠനങ്ങൾ. ചെറുധാന്യങ്ങളിലെ ഭക്ഷ്യനാരും കാർബോഹൈഡ്രേറ്റ് ഘടകങ്ങളും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കും. മാത്രമല്ല, ചെറുധാന്യങ്ങളിലെ ഫീനോളിക് ഘടകങ്ങൾ ഭക്ഷണശേഷമുണ്ടാകുന്ന അധികരിച്ച പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുകയും ചെയ്യുന്നു. പ്രമേഹാനുബന്ധ പ്രശ്നങ്ങളായ തിമിരം, ഡയബറ്റിക് റെറ്റിനോപ്പതി എന്നിവയെ നിയന്ത്രിക്കാനും ചെറുധാന്യങ്ങൾ ഫലപ്രദം

കാൻസറിനെതിരെ പ്രതിരോധം:  ചെറുധാന്യങ്ങളിൽ ധാരാളമായി അടങ്ങിയിരിക്കുന്ന നിരോക്സീകാരികൾ (ആന്റി ഓക്സിഡന്റ്സ്) ശരീരത്തിലെ ഹാനികരമായ ഓക്സീകരണത്തെ ചെറുക്കുകയും കോശങ്ങൾക്കുണ്ടാകുന്ന കേടുപാടുകൾ തടയുകയും ചെയ്യുന്നു. അതുവഴി കാൻസർപോലുള്ള മാരകരോഗങ്ങൾ തടയുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നു.

ഹൃദയാരോഗ്യത്തിന് ഉത്തമം:  ചെറുധാന്യങ്ങളിൽ അധികമായി കാണുന്ന ഭക്ഷ്യനാരുകൾ ഭക്ഷണത്തിലെ കൊളസ്ട്രോൾ ആഗിരണം ചെറുക്കുന്നതു വഴി ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നു. അമിത വണ്ണം തടയാനും ചെറുധാന്യങ്ങളുടെ ഉപഭോഗം ഗുണം ചെയ്യും.

അണുബാധ ഒഴിവാക്കാൻ:  ബാക്ടീരിയ, ഫംഗസ് എന്നിവയാൽ ശരീരത്തിലുണ്ടാകുന്ന അണുബാധകളെ തടയാൻ ചെറുധാന്യങ്ങൾക്കു കഴിവുണ്ട്.

പ്രീബയോട്ടിക് ഗുണങ്ങൾ:  ചെറുധാന്യങ്ങളിലുള്ള ഭക്ഷ്യനാരുകൾ വൻകുടലിൽ കാണപ്പെടുന്ന ഗുണകരമായ ബാക്ടീരിയകൾക്ക് ഭക്ഷണമാകുകയും അവയുടെ വളർച്ചയെ ത്വരിതപ്പെടുത്തി ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

തടി കുറയ്ക്കാന്‍ ഇങ്ങനെ വെള്ളം കുടിയ്ക്കൂ

Next Story