അറിയാം ചക്കപ്പഴത്തിൻ്റെ ​ഗുണങ്ങൾ | benefits of jackfruit

News Team

പഴുത്ത ചക്കച്ചുള തേനില്‍ മുക്കി കഴിക്കുന്നത് തലച്ചോറിലെ ഞരമ്പുകള്‍ക്ക് ബലം നല്‍കും. ഇതില്‍ വിറ്റാമിന്‍ എ, സി, തയാമിന്‍, പൊട്ടാസ്യം, കാല്‍സ്യം, അയണ്‍, സിങ്ക് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്.

രക്തസമ്മര്‍ദ്ദം കുറയുന്നതിനും ചക്കപ്പഴം ഏറെ നല്ലതാണ്. അര്‍ബുദത്തിന് കാരണാകുന്ന പോളിന്യൂട്രിയന്റുകളെ പ്രതിരോധിക്കാനുള്ള ശേഷിയും ചക്കപ്പഴത്തിനുണ്ട്. ചക്കപ്പുഴുക്കിനൊപ്പം പരിപ്പ് കറി, കടല, പയര്‍ എന്നിവ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ചക്ക വറുത്ത് കഴിക്കുന്നതിലും നല്ലത് വേവിച്ചതാണെന്നും വിദ​ഗ്ദര്‍ പറയുന്നു.

ചക്കയില്‍ വിഷാംശം ഒട്ടും തന്നെ ഇല്ല. മാത്രമല്ല, ചക്ക പാര്‍ശ്വഫലങ്ങൾ ഉണ്ടാക്കുന്നുമില്ല. അതിനാല്‍, ചക്ക ആരോഗ്യത്തിന് നല്ലതാണെന്ന കാര്യം മറക്കാതെ ഇത് ഉപയോഗിക്കാന്‍ ശ്രമിക്കുക

Next Story