ആന്റിഓക്സിഡന്റ് ഗുണങ്ങൾ
പോളിഫെനോൾസ്, ഫ്‌ലേവനോയ്ഡുകൾ, ടാന്നിൻസ് എന്നിവയുൾപ്പെടെയുള്ള ആന്റിഓക്സിഡന്റുകൾ നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ശരീരത്തിലെ ഹാനികരമായ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാൻ സഹായിക്കുന്നു. നെല്ലിക്ക പതിവായി കഴിക്കുന്നത് കോശങ്ങൾ നശിക്കുന്നത് തടയുകയും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും.