WEB TEAM
ധാരാളം മിനറലുകള്‍ അടങ്ങിയ മത്തന്‍കുരു എല്ലുകളുടെ ആരോഗ്യം, രോഗ പ്രതിരോധശേഷി, എന്നിവ വര്‍ദ്ധിപ്പിക്കുകയും ശരീരത്തിന് കൂടുതല്‍ ഉന്മേഷം നല്‍കുകയും ചെയ്യുന്നു.
പുരുഷന്മാരില്‍ ഉണ്ടാകുന്ന പ്രോസ്റ്റെറ്റ് കാന്‍സര്‍ , പ്രോസ്റ്റെറ്റ് ഗ്രന്ഥിയുടെ വളര്‍ച്ച എന്നിവയെ തടയാന്‍ സഹായിക്കുന്നു.മസിലുകൾ ഉണ്ടാക്കിയെടുക്കാൻ വിവിധതരം പ്രോട്ടീൻ പൗഡര്‍, ഫുഡ് സപ്ലിമെന്‍റുകള്‍, സ്റ്റെറോയിഡുകള്‍ എന്നിവ കഴിക്കാറുണ്ട്.
പ്രോട്ടീനാല്‍ സമ്പുഷ്ടമായ മത്തങ്ങയുടെ കുരു അത്യുത്തമമാണ്. മഗ്നീഷ്യം, കോപ്പര്‍, അയണ്‍, പ്രോട്ടീന്‍, ഒമേഗ-3 ,വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ മസില്‍ വളരാനും പേശീബലം വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും.
മത്തങ്ങ കുരുവില്‍ അടങ്ങിയിരിക്കുന്ന സിങ്ക് പുരുഷ വന്ധ്യതയെ തടയാന്‍ സഹായിക്കും. തടി കുറച്ച് വയറൊതുക്കുന്നതിനും മത്തങ്ങയുടെ കുരു സഹായിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ മത്തൻ കുരു വളരെയധികം സഹായിക്കുന്നു. നല്ല ഉറക്കം കിട്ടാൻ മത്തങ്ങയുടെ കുരു കഴിക്കുന്നത് ഗുണം ചെയ്യും.