ഈത്തപ്പഴം, ദിനം മൂന്നെണ്ണം കഴിച്ചാല്‍ ഗുണങ്ങള്‍ ഏറെ.! BENEFITS OF DATES
News Team
പ്രതിരോധ ക്ഷമത വർധിപ്പിക്കാൻ
അര്‍ബുദത്തെ ചെറുക്കുന്ന സിലേനിയം എന്ന പദാര്‍ത്ഥവും ഇതിലുണ്ട്. ശരീരത്തിന്റെ പ്രതിരോധ ക്ഷമത വര്‍ദ്ധിപ്പിക്കുന്ന വസ്തുവാണിത്.
പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
ഇതിലടങ്ങിയ ഫൈബര്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.
കൊളസ്‌ട്രോള്‍ കുറക്കാൻ
ഇരുമ്പിന്റെ അംശം ഏറെയുള്ളതിനാല്‍ രക്തക്കുറവ് ഇല്ലാതാക്കും. കൊളസ്‌ട്രോള്‍ കുറക്കുകയും ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നു.
ദഹന പ്രക്രിയ സുഗമമാക്കാൻ
ഇതിലടങ്ങിയ ജൈവ സള്‍ഫര്‍ അലര്‍ജി ഇല്ലാതാക്കുന്നു. പെട്ടെന്ന് അലിയുന്ന ഫൈബര്‍ ഉള്ളതിനാല്‍ ദഹന പ്രക്രിയ സുഗമമാക്കുന്നു.
ആമാശയത്തിന് ഗുണകരം
പ്രയോജനകരമായ ബാക്റ്റീരിയകള്‍ ഉള്ളതിനാല്‍ ആമാശയത്തിന് ഗുണം ചെയ്യുന്ന ഭക്ഷണമാണ് ഈത്തപ്പഴം.