യുവത്വം നിലനിർത്താനും ചര്‍മ്മസംരംക്ഷണത്തിനും ക്യാരറ്റ് ; അറിഞ്ഞിരിക്കാം ഗുണങ്ങള്‍ | Benefits of carrot

News Team

പാകം ചെയ്തും അല്ലാതെയും കഴിക്കാന്‍ എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ് ക്യാരറ്റ്. ആരോഗ്യവും സൗന്ദര്യവും പ്രദാനം ചെയ്യുന്നതില്‍ ക്യാരറ്റൊരു അത്യുഗ്രന്‍ പച്ചക്കറിയാണെന്ന് വേണം പറയാന്‍.

റ്റാമിന്‍ എ, സി, കെ, ബി 6, ബയോട്ടിന്‍, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങി നിരവധി പോഷകങ്ങളുടെ കലവറയാണ് ക്യാരറ്റ്. ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും നിര്‍ജലീകരണം തടയുന്നതിലും ഇതിന് സവിശേഷഗുണമുണ്ട്. ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും നിറഞ്ഞ ക്യാരറ്റ് ജ്യൂസ് പതിവായി കുടിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കും. കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇവ സഹായകരമാണ്.

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ക്യാരറ്റ് ജ്യൂസ് കുടിക്കാം. ഇവയില്‍ ഗ്ലൈസമിക് സൂചിക കുറവാണ്. ശരീരഭാരം കുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ ക്യാരറ്റ് ഡയറ്റില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതും കലോറി വളരെ കുറഞ്ഞതുമായ ഭക്ഷണമാണിത്. ദഹനം മെച്ചപ്പെടുത്താനായും ക്യാരറ്റ് ജ്യൂസ് കുടിക്കാം.

വിറ്റാമിന്‍ എ ധാരാളമുള്ള ക്യാരറ്റ് കാഴ്ചശക്തിക്ക് വളരെ ഗുണം ചെയ്യുന്ന ഭക്ഷണമാണ്. ബീറ്റാ കരോട്ടിന്‍, ല്യൂട്ടിന്‍ തുടങ്ങിയവയും കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്. അതിനാല്‍ ക്യാരറ്റ് പതിവായി കഴിക്കുന്നത് കാഴ്ച ശക്തി വര്‍ധിപ്പിക്കും.

| ദിവസവും വാഴപ്പഴം കഴിച്ചാൽ നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്

Next Story