ദിവസവും ബദാം കഴിക്കാം; ഗുണങ്ങള്‍ ഇവ | Benefits of Badam

News Team

ബദാം കുതിര്‍ത്ത് കഴിക്കുന്നതാണ് ആരോഗ്യത്തിന് കൂടുതല്‍ നല്ലത്. ബദാമില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ബദാം നല്ലൊരു പ്രീബയോട്ടിക് ഭക്ഷണം കൂടിയാണ്. അതിനാല്‍ ബദാം കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.

എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാത്സ്യവും ഫോസ്ഫറസും ഇതിലുണ്ട്. നാരുകള്‍ അടങ്ങിയിരിക്കുന്ന ഇത് വിശപ്പിനെ കുറയ്ക്കും. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ഇത് നല്ലൊരു ഭക്ഷണമാണ്. വിശപ്പ് കുറയ്ക്കാനും ഇത് സഹായിക്കും.

പ്രോട്ടീന്‍ അടങ്ങിയ ബദാം വിറ്റാമിന്‍ ഇ കൊണ്ടും സമ്പന്നമാണ്. ബദാം കുതിര്‍ത്ത് കഴിക്കുന്നത് ചര്‍മത്തിന് തിളക്കമേകാന്‍ സഹായിക്കും. ബയോട്ടിനും ഫാറ്റി ആസിഡും അടങ്ങിയ ഇവ തലമുടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തും.

Next Story