അവക്കാഡോയുടെ ആരോഗ്യ ഗുണങ്ങൾ | Benefits of Avacado

News Team

അടിവയറ്റിലെ അധിക കൊഴുപ്പ് അടിവയറ്റിലെ അധിക കൊഴുപ്പ് ആരോഗ്യപരമായി പല തരം പ്രശ്നങ്ങൾക്കും കാരണമാകും. വയറിലെ കൊഴുപ്പ് ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം എന്നിവയുൾപ്പെടെ ചില രോഗങ്ങളുടെ അപകടസാധ്യത വർദ്ധിപ്പിക്കുമെന്ന് പറയപ്പെടുന്നു.

പ്രതിരോധ ശേഷി അവോക്കാഡോ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട് .ഇത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു. വയറിന്റെ ആരോഗ്യത്തിന് ഉത്തമമാണ് അവോക്കാഡോ.

ഗര്‍ഭകാലത്ത്  ഗര്‍ഭിണികള്‍ കഴിച്ചിരിയ്‌ക്കേണ്ട അത്യാവശ്യം ഒന്നാണ് ഫോളേറ്റ് അഥവാ ഫോളിക് ആസിഡ്. ഇതിന്റെ കുറവ് കുഞ്ഞുങ്ങളില്‍ നാഡീ സംബന്ധമായ പ്രശ്‌നങ്ങളുണ്ടാക്കും. ഇതിന്റെ നല്ലൊരു ഉറവിടമാണ് അവോക്കാഡോ..

ഊർജ്ജ സമ്പുഷ്ടമായ അവക്കാഡോ ഊർജ്ജ സമ്പുഷ്ടമായ ഭക്ഷണമാണ്. അതിനാൽ നിങ്ങൾക്ക് ഇത് ഒരു നേരത്തെ ഭക്ഷണത്തിന്.പകരമായി കഴിക്കുവാൻ ഉത്തമമായ ഭക്ഷ്യവിഭവമാണ്. അവക്കാഡോകളിലെ കൊഴുപ്പുകൾ മോണോസാചുറേറ്റഡ് ആണ്, അവ ഹൃദയാരോഗ്യത്തിന് ഗുണകരമായ കൊഴുപ്പുകളാണ്.

ആപ്രിക്കോട്ട് ചില്ലറക്കാരനല്ല, വരൂ ഗുണങ്ങൾ എന്തൊക്കെ എന്നു നോക്കാം

| next story
Next Story