മൂന്ന് കാര്യങ്ങൾ ശ്രദ്ധിച്ചാൽ വയറിലെ കൊഴുപ്പ് എളുപ്പം കുറയ്ക്കാം | Belly fat can be easily reduced by three things
News Team
പഞ്ചസാര ഒഴിവാക്കൂ
പഞ്ചസാര ചേർത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് വയറിലെ കൊഴുപ്പ് കൂടുന്നതിലേക്ക് നയിക്കുന്നു. കൊഴുപ്പ് കൂടുന്നത് വയറുൾപ്പെടെ വിവിധ ആന്തരിക അവയവങ്ങളിൽ അടിഞ്ഞു കൂടുന്നു. കൂടാതെ, പഞ്ചസാര അടങ്ങിയ ഭക്ഷണക്രമം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
സാലഡ് ശീലമാക്കൂ…
സലാഡുകളിൽ അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം സലാഡുകളിലെ നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്ട്രോളിന്റെ അളവും നിയന്ത്രിക്കാനും സഹായിക്കും.
ദിവസവും 45 മിനുട്ട് നടക്കുക…
വ്യായാമം ശരീരഭാരം കുറയ്ക്കുന്നതിന് സ
ഹായിക്കുന്നു. ദിവസവും 45 മിനുട്ട് നടത്തം ശീലമാക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. പതിവായി നടക്കുന്നത് ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് ഉൾപ്പെടെയുള്ള മൊത്തത്തിലുള്ള കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.
| തൈറോയ്ഡിന്‍റെ ആരോഗ്യത്തെ കാത്തുസൂക്ഷിക്കാന്‍ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങള്‍…