അമിത ഭക്ഷണം ഒഴിവാക്കണം | Avoid overeating

News Team

അമിതമായി ഭക്ഷണം അകത്താക്കുന്ന ശീലം ഒഴിവാക്കണം. കഠിനമായി ജോലി ചെയ്യുന്നയാള്‍ അധികം ഭക്ഷണം കഴിക്കുന്നതു കൊണ്ട് കുഴപ്പമില്ല. പക്ഷേ, ശാരീരികാദ്ധ്വാനമില്ലാത്തയാള്‍ അമിതഭക്ഷണം കഴിക്കുന്നത് ദോഷം ചെയ്യും.

ഉറങ്ങുന്നതിന് മൂന്നു മണിക്കൂര്‍ മുമ്പ് അത്താഴം അത്താഴം ഉറങ്ങുന്നതിന് മൂന്നു മണിക്കൂര്‍ മുമ്പ് കഴിച്ചു ശീലിക്കണം. അത്താഴം വളരെ കുറച്ചുമതി. അത്താഴം അത്തിപ്പഴത്തോളം എന്ന് പഴമക്കാര്‍ പറഞ്ഞിട്ടുള്ളത് വെറുതെയല്ലെന്ന് ഓര്‍ക്കണം.

വറുത്തതും പൊരിച്ചതുമായ ഭക്ഷണം ഒഴിവാക്കണം ഇറച്ചി, മുട്ട, നെയ്യ്, വറുത്തതും പൊരിച്ചതുമായ ഭക്ഷണം, ബേക്കറി ഭക്ഷണം എന്നിവ കഴിവതും ഒഴിവാക്കണം. ചോറ്, ചപ്പാത്തി എന്നിവ വളരെ കുറച്ച് കഴിക്കണം. പഴങ്ങളും സാലഡ് രൂപത്തില്‍ പച്ചക്കറികളും കഴിക്കാം.

നാരുകള്‍ അടങ്ങിയ ഭക്ഷണം ശീലമാക്കണം നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. .

അണ്ടിവര്‍ഗ്ഗങ്ങള്‍ ദിവസവും കഴിക്കാം വെളുത്തുളളി കഴിക്കുന്നത് നല്ലതാണ്. പച്ചയ്‌ക്കോ തേനിലിട്ടോ കഴിക്കാം. മിതമായി അണ്ടിവര്‍ഗ്ഗങ്ങള്‍ ദിവസവും കഴിക്കാം. നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

ഈത്തപ്പഴം, ദിനം മൂന്നെണ്ണം കഴിച്ചാല്‍ ഗുണങ്ങള്‍ ഏറെ

Next Story