സവാളയുടെ അത്ഭുത ഗുണങ്ങള്‍ | Amazing properties of onion
News Team
സവാളയില്‍ ഉള്ള സള്‍ഫര്‍ ഘടകങ്ങള്‍ രക്തത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കും. മാത്രമല്ല നല്ല കൊളസ്ട്രോളിന്റെ തോത് ഉയര്‍ത്തിയും ഹൃദയാരോഗ്യം സംരക്ഷിക്കുന്നു.
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും സവാള ഉത്തമമാണ്. ക്വര്‍സെറ്റിന്‍ എന്ന ഘടകത്തിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ കഴിവുള്ളതിനാല്‍ പ്രമേഹം നിയന്ത്രിക്കും.
കാഴ്ചശക്തി മെച്ചപ്പെടുത്താനും സവാളയുടെ ഉപയോഗം സഹായിക്കും.
വിറ്റാമിന്‍ സി ധാരാളമുള്ളതിനാല്‍ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മത്തിന്റെ ആരോഗ്യവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇതിലുള്ള ആന്റി ഓക്‌സിഡന്റുകളും ചര്‍മ്മത്തിന്റെ ആരോഗ്യം ഉറപ്പാക്കുന്നവയാണ്.
വിളര്‍ച്ച തടയാനും സവാള സഹായിക്കും. ഇതിലുള്ള ഓര്‍ഗാനിക് സള്‍ഫൈഡാണ് ഇതിന് സഹായിക്കുന്നത്. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ദഹനം സുഗമമാക്കുന്നതിലും മുന്നിലാണ്