Times Kerala

സ​ർ​ക്കാ​ർ സ്കൂ​ളി​ലെ ചടങ്ങിന് മു​ഖ്യാ​തി​ഥിയായി യൂട്യൂബർ സ​ഞ്ജു ടെ​ക്കി 

 
സഞ്ജു ടെക്കി
ആ​ല​പ്പു​ഴ: സ​ര്‍​ക്കാ​ര്‍ സ്കൂ​ളി​ലെ ച​ടങ്ങി​ന് മു​ഖ്യാ​തി​ഥിയായി യൂട്യൂബർ സഞ്ജു ടെക്കി. റോ​ഡ് നി​യ​മ​ ലം​ഘ​ന​ത്തി​ന് ഇയാൾ ന​ട​പ​ടി നേ​രി​ട്ടിരുന്നു. സഞ്ജുവിന് നോട്ടീസിൽ നൽകിയിരിക്കുന്ന വിശേഷണം 'സോ​ഷ്യ​ല്‍ മീ​ഡി​യ ഇ​ന്‍​ഫ്ലു​വ​ന്‍​സ​ര്‍' എ​ന്നാ​ണ്. മ​ണ്ണ​ഞ്ചേ​രി ഹൈ​സ്കൂ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടിയിലാണ് ഇയാൾ മുഖ്യാതിഥിയായി എത്തുന്നത്. പരിപാടിയുടെ സംഘാടകൻ സി ​പി ​എം നേ​താ​വാ​യ ആ​ല​പ്പു​ഴ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​ണ്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് 'മഴവില്ല്' എന്ന് പേര് നൽകിയിരിക്കുന്ന കുട്ടികളുടെ മാഗസിൻ പ്രകാശനം ചെയ്യുന്ന പരിപാടി. സഞ്ജു ടെക്കി പരിപാടിയിൽ പങ്കെടുക്കുമോയെന്ന കാര്യത്തിൽ സംശയമുണ്ട്. സ​ഞ്ജു​വി​ന്‍റെ ലൈ​സ​ന്‍​സ് കാ​റി​നു​ള്ളി​ൽ സ്വി​മ്മിം​ഗ് പൂ​ള്‍ നി​ര്‍മ്മിച്ച് യാത്ര ചെയ്തതിന് റദ്ദാക്കിയിട്ടുണ്ടായിരുന്നു. 

Related Topics

Share this story