Times Kerala

സ്കൂ​ട്ട​ർ ടി​പ്പ​റി​ൽ കു​രു​ങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

 
അപകടം
ആ​ല​പ്പു​ഴ: വാഹനപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ദ​മ്പ​തി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​ർ ടി​പ്പ​റി​ൽ കു​രു​ങ്ങുകയും, റോ​ഡി​ൽ വീ​ഴുകയുമായിരുന്നു. മരിച്ചത് നൂ​റ​നാ​ട് പ​ട​നി​ലം സ്വ​ദേ​ശി ച​ന്ദ്രി​ക (52)​ ആ​ണ്. അപകടമുണ്ടായത് കെ​ പി റോ​ഡി​ൽ ക​രി​മു​ള​യ്ക്ക​ൽ ജം​ഗ്ഷ​നി​ൽ ആണ്. ദമ്പതികൾ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​ർ ടി​പ്പ​റി​ൽ കു​രു​ങ്ങി വീ​ണത് പൈ​പ്പ്‌ ലൈ​നി​നു വേ​ണ്ടി എ​ടു​ത്ത കു​ഴി​യി​ൽ വീ​ഴാ​തി​രി​ക്കാ​ൻ വെ​ട്ടി​ച്ച​പ്പോഴാണ്. ഇവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. എങ്കിലും മരണം സംഭവിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകുന്നതായിരിക്കും. 

Related Topics

Share this story