Times Kerala

ആലപ്പുഴ ബാറിൽ കണ്ടത് കുപ്രസിദ്ധ മോഷ്ടാവ് 'ബണ്ടിച്ചോർ' അല്ലെന്ന് സ്ഥിരീകരിച്ച് പോലീസ്  

 
ബണ്ടിച്ചോർ look alike
ആലപ്പുഴ: ആലപ്പുഴയിൽ ബാറിൽ കണ്ടത് കുപ്രസിദ്ധ മോഷ്ടാവായ ബണ്ടിച്ചോർ അല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. പോലീസ് വ്യക്തമാക്കിയത് ഇത് ബണ്ടി ചോറിൻ്റെ രൂപസാദൃശ്യമുള്ള മാവേലിക്കര സ്വദേശി ഇൻഡോ ടിബറ്റൻ ബോർഡർ ഫോഴ്സിലെ ഉദ്യോഗസ്ഥനാണെന്നാണ്. നീർക്കുന്നത്തെ ബാറിൽ നിന്നായിരുന്നു ഈ ദൃശ്യം ലഭിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. തുടർന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടായിരുന്നത് അമ്പലപ്പുഴ പോലീസിനാണ്. ഇയാൾ അമ്പലപ്പുഴ നീർക്കുന്നത്തെ ബാറിൽ നിന്ന് മദ്യപിക്കുന്ന ദൃശ്യങ്ങളായിരുന്നു ഇത്. സംശയം തോന്നിയ ആളാണ് പോലീസിൽ വിവരം അറിയിച്ചത്. പൊലീസിന് ലഭിച്ച വിവരം ബണ്ടി ചോർ അവസാനമായി ഉണ്ടായിരുന്നത് കോയമ്പത്തൂർ ജയിലിലാണ് എന്നാണ്. ഹൈടെക് കള്ളനെന്ന് അറിയപ്പെടുന്ന ബണ്ടി ചോർ വിവിധ സംസ്ഥാനങ്ങളിലായി ഒട്ടനവധി മോഷണക്കേസുകളിൽ പ്രതിയാണ്. 

Related Topics

Share this story