Times Kerala

 ഞങ്ങളും കൃഷിയിലേക്ക്: ഇടവിള - കരനെൽകൃഷി നടീൽ ഉത്സവം സംഘടിപ്പിച്ചു

 
ജനപങ്കാളിത്തവും നവീന കൃഷിരീതിയും കൈമുതലാക്കി അജാനൂര്‍ നെല്‍കൃഷി
 

നൊച്ചാട് ഗ്രാമപഞ്ചായത്തും നൊച്ചാട് കൃഷിഭവനും കാർഷിക വികസന കർഷകക്ഷേമ വകുപ്പും സംയുക്തമായി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഞങ്ങളും കൃഷിയിലേക്ക് ഇടവിള - കരനെൽകൃഷി നടീൽ ഉത്സവം സംഘടിപ്പിച്ചു. പദ്ധതി നടപ്പിനായി 10 ലക്ഷം രൂപ വകയിരുത്തി 70 ഏക്കറിൽ മഞ്ഞൾ, ഇഞ്ചി, ചേന, കാച്ചിൽ, നൊച്ചി ചേമ്പ്, കര നെൽ എന്നിവയാണ് കൃഷി ചെയ്യുന്നത്.

നൊച്ചാട് ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ ചെട്ട്യാംകണ്ടിയിൽ  നടന്ന നടീൽ ഉത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എൻ ശാരദ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സുമേഷ് തിരുവോത്ത് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ അശ്വതി ഹർഷൻ, തൊഴിലുറപ്പ് വിഭാഗം ഓവർസിയർ വി എം മജീദ് എന്നിവർ സംസാരിച്ചു. സിഡിഎസ് മെമ്പർ കെ. ലളിത സ്വാഗതവും എഡിഎസ് സെകട്ടറി സുമതി വയലാളി നന്ദിയും പറഞ്ഞു.

Related Topics

Share this story