Times Kerala

 ഞങ്ങളും കൃഷിയിലേക്ക്: ബാലുശ്ശേരിയിൽ 'ഒരു ലക്ഷം കൃഷിയിടങ്ങൾ' പദ്ധതി 

 
കൃഷി ഓഫിസർമാരില്ല; കർഷകർ വലയുന്നു
 

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ബാലുശ്ശേരിയിൽ ഒരു ലക്ഷം കൃഷിയിടങ്ങളുടെ ഉദ്ഘാടനം നടന്നു. പനായി പന്ത്രണ്ടാം വാർഡിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് പരിപാടി ഉദ്ഘാടനം ചെയ്തു. മൂന്ന് ഏക്കറോളം തരിശുഭൂമിയാണ് പദ്ധതിയുടെ ഭാഗമായി കൃഷിയോഗ്യമാക്കുന്നത്.

ചടങ്ങിൽ  വാർഡ് മെമ്പർ ആരിഫ ബീവി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ എം, കൃഷിഓഫീസർ എസ് ശുഭശ്രീ, അസിസ്റ്റന്റ് കൃഷി ഓഫീസർ ജയരാജൻ, കാർഷിക വികസന സമിതി അംഗങ്ങൾ, കാർഷിക കർമ്മ സേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Related Topics

Share this story