Times Kerala

 ഞങ്ങളും കൃഷിയിലേക്ക് പദ്ധതി : വനിതകൾക്ക് പച്ചക്കറി തൈ വിതരണം ചെയ്തു

 
 ഞങ്ങളും കൃഷിയിലേക്ക് പദ്ധതി : വനിതകൾക്ക് പച്ചക്കറി തൈ വിതരണം ചെയ്തു
 ആലപ്പുഴ: .തെക്കേക്കര ഗ്രാമ പഞ്ചായത്ത് 2023-24 ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുമായി ബന്ധപ്പെട്ട്
വനിതകൾക്ക് പച്ചക്കറി തൈ വിതരണം ചെയ്തു . തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഡോ. കെ മോഹൻകുമാർ പദ്ധതി ഉദ്ഘാടനം  ചെയ്തു.
തെക്കേക്കര ഗ്രാമ  പഞ്ചായത്ത് ഹാളിൽ വച്ച് നടന്ന പരിപാടിയിൽ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.അജിത് അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.രാധാകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജി.വിജയകുമാർ,കെ.റെജി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ. കെ സിനി,.വികസന സമിതി അംഗം ശിവദാസ കുറുപ്പ്, കൃഷി അസിസ്റ്റൻ്റ് സുനിത, ജെ. എൽ. ജി അംഗങ്ങൾ ,കൃഷി ഭവൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

Related Topics

Share this story