പച്ചക്കറി തൈകൾ വിതരണം ചെയ്തു
Sep 13, 2023, 13:30 IST

കോട്ടയം: മേലുകാവ് ഗ്രാമപഞ്ചായത്തിൽ കൃഷിഭവന്റെ നേതൃത്വത്തിൽ പച്ചക്കറിത്തൈകൾ വിതരണം ചെയ്തു. സംസ്ഥാന കൃഷി വകുപ്പിന്റെ പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഭാഗമായിട്ടാണ് കർഷകർക്ക് കൂടുതൽ വിളവ് ലഭിക്കുന്ന ഹൈബ്രിഡ് തൈകൾ വിതരണം ചെയ്തത്. തക്കാളി, വഴുതന, മുളക് തുടങ്ങിയ 4000 തൈകളാണ് വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിലെ കർഷകർക്കും സൗജന്യമായാണ് തൈകൾ ലഭിക്കുന്നത്. ജനങ്ങൾക്കിടയിൽ കൃഷിയോടുള്ള താല്പര്യം വർധിപ്പിക്കുകയാണ് പദ്ധതിയുടെലക്ഷ്യം.
