Times Kerala

 വനാമി ചെമ്മീൻ കൃഷിയ്ക്ക് അപേക്ഷ ക്ഷണിച്ചു

 
 ആന്ധ്രയിൽ നിന്നുള്ള വനാമി ചെമ്മീൻ ചെന്ത്രാപ്പിന്നിയിൽ കൃഷി ചെയ്ത് നൂറുമേനി നേട്ടം
 കേരളസർക്കാരിന്റെ വനാമി ചെമ്മീൻ കൃഷി വികസനപദ്ധതി എറണാകുളം,തൃശൂർ ജില്ലകളിൽ നടപ്പിലാക്കുന്നതിന് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമിന്റെ മാതൃക, ധനസഹായം സംബന്ധിച്ച വിവരങ്ങൾ എന്നിവ ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള- ADAK-ന്റെ ഓഫീസുകളിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ രേഖകൾ സഹിതം റീജിയണൽ ഓഫീസ്, ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള', (ADAK), സെൻട്രൽ സോൺ, സി.സി.603907, പെരുമാനൂർ പി.ഒ, കനാൽ റോഡ്, തേവര, കൊച്ചി-682015, എന്ന വിലാസത്തിൽ 20.11.23 5 പി.എം.-ന് മുൻപ് ലഭിക്കണം. തൃശൂർ ജില്ലയിൽ കർഷകർക്ക് അപേക്ഷകൾ ADAK പൊയ്യ ഫാമിൽ നേരിട്ട് നൽകാം. അർഹത  സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്കായി താഴെപ്പറയുന്ന നമ്പരിൽ ബന്ധപ്പെടാം. 0484-2665479-ADAK എറണാകുളം ഓഫീസ്. 8078030733-ADAK പൊയ്യ ഫാം

Related Topics

Share this story