ക്ഷീര കര്‍ഷകര്‍ക്ക് പരിശീലനം നല്‍കുന്നു
Sep 1, 2023, 23:15 IST

സംസ്ഥാന സര്‍ക്കാറിനു കീഴില്‍ കോഴിക്കോട് ബേപ്പൂർ നടുവട്ടത്ത് സ്ഥിതിചെയ്യുന്ന ക്ഷീരപരിശീലന കേന്ദ്രത്തിൽ വെച്ച് ക്ഷീരകര്‍ഷകര്‍ക്കായി പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ നാല്, അഞ്ച് തീയതികളില്‍ ശുദ്ധമായ പാലുൽപാദനം എന്ന വിഷയത്തിലും സെപ്തംബര്‍ ഏഴ്, എട്ട് തീയതികളില്‍ തീറ്റപ്പുല്‍ കൃഷി എന്ന വിഷയത്തിലുമാണ് പരിശീലനം. രജിസ്ട്രേഷൻ ഫീസ് 20രൂപ. ആധാർ കാർഡിന്റെയും ബാങ്ക് പാസ്സ്ബുക്കിന്റെയും പകർപ്പുകൾ പരിശീലന സമയത്ത് ഹാജരാക്കുന്നവർക്ക് ദിനബത്ത, യാത്രാബത്ത എന്നിവ ലഭിക്കും. പാലുൽപാദന പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ ഒന്നിനും തീറ്റപ്പുല്‍ കൃഷി പരിശീല പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ നാലിനും മുമ്പായി 0495-2414579 എന്ന ഫോൺ നമ്പർ മുഖാന്തരമോ നേരിട്ടോ പേര് രജിസ്റ്റർ ചെയ്യണം.