Times Kerala

 തേനീച്ച വളര്‍ത്തലില്‍ പരിശീലനം

 
 വനിതകള്‍ക്ക് തേനീച്ച  കൃഷി പരിശീലനം
 പാലക്കാട്; ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ നേതൃത്വത്തില്‍ ഡിസംബറില്‍ തേനീച്ച വളര്‍ത്തലില്‍ പരിശീലനം നടത്തും. പരിശീലനത്തില്‍ സംരംഭകര്‍ക്ക് സബ്‌സിഡിയോടെ തേനീച്ചയോടൊപ്പമുള്ള പെട്ടികള്‍ വിതരണം ചെയ്യും. താത്പര്യമുള്ളവര്‍ നവംബര്‍ 30 നകം വെള്ളക്കടലാസില്‍ ഫോണ്‍ നമ്പര്‍ സഹിതം തയ്യാറാക്കിയ അപേക്ഷകള്‍ ജില്ലാ ഗാന്ധി ഗ്രാമ വ്യവസായ കാര്യാലയത്തില്‍ നല്‍കണം. പരിശീലനത്തിന്റെ സ്ഥലവും തീയതിയും പിന്നീട് അറിയിക്കുമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2534392.

Related Topics

Share this story