Times Kerala

ലോക ക്ഷീരദിനാചരണം ഇന്ന് 

 
 ക്ഷീര കര്‍ഷകര്‍ക്ക് ട്രെയിനിംഗ്

ലോക ക്ഷീരദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ജൂൺ1) രാവിലെ 11ന് കോവളം വെള്ളാർ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ മൃഗസംരക്ഷണ – ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും. അഡ്വ. എം. വിൻസെന്റ് എം.എൽ.എ അധ്യക്ഷത വഹിക്കും. ശശിതരൂർ എം.പി വിശിഷ്ടാതിഥിയായി പങ്കെടുക്കും.

പ്രകൃതിയെ നോവിക്കാതെ മികച്ച പോഷണവും ഉത്തമ ജീവനോപാധിയും  പാലിലൂടെ ലഭ്യമാക്കുക എന്നതാണ് ഇക്കൊല്ലത്തെ വിഷയം. പരിപാടിയോടനുബന്ധിച്ച് ഒരു സാങ്കേതിക ശില്പശാലയും നടത്തും.

Related Topics

Share this story