Times Kerala

 ആടുകളെ വിതരണം ചെയ്തു

 
 ആടുകളെ വിതരണം ചെയ്തു
 

ചക്കിട്ടപാറ പഞ്ചായത്തിലെ കൊളത്തൂർ കോളനിയിൽ ആടുകളെ വിതരണം ചെയ്തു. കുടുംബശ്രീ ജില്ലാമിഷൻ ആടുവിതരണ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കുടുംബത്തിന് 30000 രൂപ ചിലവഴിച്ചാണ് ആടുകളെ വിതരണം ചെയ്തത്. വിതരണോദ്‌ഘാടനം ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ സുനിൽ നിർവഹിച്ചു.

പെെലറ്റടിസ്ഥാനത്തിൽ പഞ്ചായത്തിലെ മൂന്ന് കുടുംബങ്ങൾക്കാണ് ആടുകളെ നൽകിയത്. ഒരു കുടുംബത്തിന് നാല് വീതം ആടുകളെയാണ് വിതരണം ചെയ്തത്. ഏപ്രിൽ ആദ്യം ബാക്കി കുടുംബങ്ങൾക്കും ആടുകളെ വിതരണം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ചടങ്ങിൽ സി.ഡി.എസ്‌ ചെയർപേഴ്‌സൺ ശോഭ പട്ടാണിക്കുന്നേൽ, ആതിര തുവ്വകുന്നേൽ, സുനിത അരുൺ എന്നിവർ സംസാരിച്ചു.

Related Topics

Share this story