Times Kerala

 നെൽകൃഷി വിളവെടുപ്പ് നടത്തി
 

 
ജനപങ്കാളിത്തവും നവീന കൃഷിരീതിയും കൈമുതലാക്കി അജാനൂര്‍ നെല്‍കൃഷി
 

കോഴിക്കോട്: ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തും തലക്കളത്തൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി പട്ടർ പാലം തുറക്കൂർ വയലിൽ കൃഷി ചെയ്ത നെല്ലിന്റെ വിളവെടുപ്പ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് തരിശുരഹിതമാക്കുന്നതിന്റെ ഭാഗമായാണ് നെൽകൃഷി നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി സുനിൽകുമാർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. 

തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീള, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിഹാന രാരപ്പക്കണ്ടി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവാനന്ദൻ, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഹരിദാസൻ ഈച്ചരോത്ത്, സീന സുരേഷ്, ഐ പി ഗീത രാമചന്ദ്രൻ, പഞ്ചായത്ത് മെമ്പർമാർ, അഗ്രികൾച്ചർ ബ്ലോക്ക് അസിസ്റ്റന്റ് നിഷ തുടങ്ങിയവർ പങ്കെടുത്തു.

Related Topics

Share this story