തേക്ക് തടി ചില്ലറ വില്‍പ്പനയ്ക്ക് തയ്യാര്‍
Apr 6, 2023, 15:18 IST

പുനലൂര്‍ തടി വില്‍പ്പന ഡിവിഷന്റെ കീഴിലുള്ള കോന്നി സര്‍ക്കാര്‍ തടി ഡിപ്പോകളില്‍ തേക്ക്തടി ചില്ലറവില്പനയ്ക്ക് തയ്യാര്‍. പൊതുജനങ്ങള്‍ക്ക് നിലവാരമുള്ള തേക്ക്തടികള്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഗാര്‍ഹികാവശ്യങ്ങള്‍ക്കായുള്ള തേക്ക് തടിയുടെ ചില്ലറവില്‍പ്പന നടത്തുന്നത്. രണ്ട് ബി, മൂന്ന് ബി എന്നീ ഇനങ്ങളില്‍പ്പെട്ട തേക്ക് തടികളാണ് ചില്ലറവില്‍പ്പനയ്ക്ക് തയ്യാറാക്കിയിട്ടുള്ളത്. വീട് നിര്‍മ്മിക്കുന്നതിനു തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ നിന്നും ലഭിച്ച അനുമതി പത്രം, കെട്ടിടത്തിന്റെ അംഗീകൃത പ്ളാന്‍, സ്‌കെച്ച്, പാന്‍കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും, അഞ്ച് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് എന്നിവ സഹിതം എല്ലാ പ്രവര്‍ത്തിദിവസങ്ങളിലും രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ കോന്നി ഡിപ്പോയില്‍ സമീപിച്ചാല്‍ 5 ക്യു. മീററര്‍ വരെ തേക്ക് തടി നേരിട്ട് വാങ്ങാം. ഫോണ്‍ : കോന്നി ഡിപ്പോ ഓഫീസര്‍ 8547600530, ഡിപ്പോ ഓഫീസ് - 0468 2247927,പുനലൂര്‍ ടിംമ്പര്‍ സെയില്‍ സ്ഡിവിഷന്‍ 0475-2222617.