Times Kerala

 'അസോള കൃഷി രീതിയും ഗുണങ്ങളും' കർഷകർക്ക് പരിചയപ്പെടുത്തി വിദ്യാർഥികൾ 

 
 'അസോള കൃഷി രീതിയും ഗുണങ്ങളും' കർഷകർക്ക് പരിചയപ്പെടുത്തി വിദ്യാർഥികൾ 
 കോയമ്പത്തൂർ: ഗ്രാമീണ കാർഷിക പ്രവർത്തി പരിചയത്തിന്റെ ഭാഗമായി പൊട്ടയ്‌യാണ്ടിപ്പറമ്പ് പഞ്ചായത്തിലെ ക്ഷീര- കോഴി കർഷകർക്ക് ജലത്തിൽ വളരുന്ന പന്നൽ ചെടിയായ അസോളയുടെ  സാദ്ധ്യതകൾ അമൃത കാർഷിക കോളേജിലെ വിദ്യാർത്ഥികൾ പരിചയപ്പെടുത്തി.സസ്യ മൂലകങ്ങളാൽ സമ്പന്നമായ ജൈവവളമാണ് അസോള. കന്നുകാലികൾക്കും, കോഴികൾക്കും, മത്സ്യങ്ങൾക്കും തീറ്റയായി അസോള നൽകാറുണ്ട്. മാത്രമല്ല നൈട്രജന്റെ ലഭ്യത വർധിപ്പിക്കാൻ സസ്യങ്ങൾക്ക് വളമായും അസോള ഇടാറുണ്ട്. ശുദ്ധജലത്തിൽ വളരുന്ന പന്നൽ ചെടിയായ അസോളയ്ക്ക് അന്തരീക്ഷത്തിൽ നിന്നും നൈട്രജൻ ആഗിരണം ചെയ്യാനുള്ള കഴിവുണ്ട്.അസോള നൽകുന്നതിനാൽ പാലിന്റെ അളവിലും കോഴിമുട്ടയുടെ വലിപ്പത്തിലും വർദ്ധനവ് കാണാൻ സാധിക്കുന്നുവെന്നും വിദ്യാർത്ഥികൾ മനസിലാക്കി കൊടുത്തു. കുറഞ്ഞ ചെലവിൽ ചുരുങ്ങിയ സമയം കൊണ്ട് വളരെ പരിമിതമായ സ്ഥലത്ത് വളർത്തിയെടുക്കാൻ സാധിക്കുന്ന ജൈവ വളമാണിത്.കോളേജ് ഡീന്‍ ഡോ. സുധീഷ് മണലില്‍, ഡോ. ഇനിയകുമാര്‍ എം, ഡോ.ജെ.അരവിന്ദ്, ഡോ. വിനോദിനി ഡി, എന്നിവര്‍ ഇതിനു വേണ്ടുന്ന നേതൃത്വം നല്‍കി.വിദ്യാർത്ഥികളായ നവീൻ. എം, നീമ എസ്.നായർ, ഗൗരിനന്ദ.എസ്, ദേവിക ഉദയകുമാർ , ഐശ്വര്യ.എൻ.പി, ഐശ്വര്യ. എസ്, കൃഷ്ണനവമി 'എസ്, ശ്രേയ .വി. കെ, നവനീത് ഭാസ്കർ,അപർണ .എ.എസ്, സംഗീത പ്രിയ, എം.വി. കാവ്യ എന്നിവർ പങ്കെടുത്തു.

Related Topics

Share this story